തിരുവനന്തപുരം: വ്യാഴാഴ്ച ആർജെഡി വിട്ട സുരേന്ദ്രൻ പിള്ള വീണ്ടും പാർട്ടിയിലേക്ക്. പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ശ്രേയാംസ് കുമാർ ആവശ്യപ്പെട്ട പ്രകാരമാണ് തിരിച്ചു വന്നതെന്ന് സുരേന്ദ്രൻ പിള്ള പറഞ്ഞു. വ്യാഴാഴ്ചയാണ് ആർജെഡി സംസ്ഥാന വൈസ് പ്രസിഡൻ്റും മുൻ മന്ത്രിയുമായിരുന്ന സുരേന്ദ്രൻ പിള്ളയും അനുയായികളും പാർട്ടി വിട്ടത്.
തിരുവനന്തപുരത്ത് സ്ഥാനാർഥിത്വം ലഭിക്കാതെ വന്നതോടെ പാർട്ടി വിട്ട രാജേന്ദ്രൻ പിള്ള എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാൻ ശ്രമം നടത്തിയിരുന്നു. ഒപ്പം ബിജെപി സ്ഥാനാർഥിയാകാനും. എന്നാൽ ജനാധിപത്യ കേരള കോൺഗ്രസും ആന്‍റണി രാജുവും ശക്തമായി എതിർത്തു.
ആർജെഡിയെ മുന്നണിയിൽ അവഗണിക്കുന്നുവെന്ന തോന്നൽ കൊണ്ടാണ് രാജി വെച്ചതെന്നും തീരുമാനം തെറ്റായിരുന്നുവെന്നും സുരേന്ദ്രൻ പിള്ള വ്യക്തമാക്കി.