കെ.സിയെ പിന്തുണച്ച് ടി. പത്മനാഭൻ Source: Files
ASSEMBLY ELECTION 2026

"പാവങ്ങളോട് കരുണയുള്ള വ്യക്തി"; മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സിയെന്ന് ടി. പത്മനാഭൻ

രാഹുൽ ഗാന്ധിയെ നയിക്കുന്ന വ്യക്തി കേരളത്തേയും നയിക്കണമെന്ന് ടി. പത്മനാഭൻ...

Author : ന്യൂസ് ഡെസ്ക്

കണ്ണൂ‍ർ: മുഖ്യമന്ത്രി പോര് ചൂടുപിടിക്കേ കെ.സി. വേണുഗോപാലിനെ പിന്തുണച്ച് എഴുത്തുകാരൻ ടി. പത്മനാഭൻ. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ കെ.സി. വേണുഗോപാലെന്ന് പത്മനാഭൻ പ്രതികരിച്ചു. പാവങ്ങളോട് കരുണയുള്ള വ്യക്തിയാണ് അദ്ദേഹമെന്നും പത്മനാഭൻ പ്രശംസിച്ചു. രാഹുൽ ഗാന്ധിയെ നയിക്കുന്ന വ്യക്തി കേരളത്തേയും നയിക്കണം. രാഹുലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് കെ.സിയെന്നും പത്മനാഭൻ പറഞ്ഞു.

എം പി സ്ഥാനം രാജിവെച്ചാലുള്ള ഉപതെരഞ്ഞെടുപ്പിലെ ചിലവ് സംബന്ധിച്ച് നാടിന്റെ നന്മക്ക് വേണ്ടി ചെറിയ തുക അധികമായി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും ടി. പത്മനാഭൻ പ്രതികരിച്ചു. പൊതുവികാരം എതിർഭാഗത്താണ് എന്ന് തോന്നുന്നില്ല. ബോർഡുകളും സിന്ദാബാദ് വിളികളും ആരും സ്വയം ചെയ്യുന്നതാണെന്ന് കരുതുന്നില്ലെന്നും ടി. പത്മനാഭൻ പറഞ്ഞു.

എൽഡിഎഫിൻ്റെ തോൽവി ക്ഷണിച്ചു വരുത്തിയതെന്നും ടി. പത്മനാഭൻ പ്രതികരിച്ചു. പരാജയത്തിന് കാരണം സിപിഐഎം നേതാക്കളുടെ ധാർഷ്ട്യം എന്നത് അക്ഷരംപ്രതി ശരിയെന്നും ടി. പത്മനാഭൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT