ASSEMBLY ELECTION 2026

ആര് പ്രതിപക്ഷത്തെ നയിക്കും? ഇടതുമുന്നണിയുടെ നേതൃയോ​ഗം ഇന്ന്

തെരഞ്ഞെടുപ്പ് തോൽവിയും സംസ്ഥാന സെക‌ട്ടേറിയേറ്റ് ഇഴകീറി പരിശോധിക്കും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അരാകും കേരളത്തിന്റെ പ്രതിപക്ഷ നേതാവ് എന്നതും ഇന്ന് അറിയാം. ന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം പ്രതിപക്ഷ നേതാവ് ആരാകണം എന്നതിൽ തീരുമാനമെടുക്കും. കനത്തപരാജയം ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിൽ പ്രതിപക്ഷനേതാവിന്റെ പദവി പിണറായി വിജയൻ ഏറ്റെടുത്തേക്കില്ല എന്ന് അഭ്യൂഹമുണ്ട്. തോൽവിയുടെ ഉത്തരവരാദിത്തവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാവും പിൻമാറ്റം.

പിണറായി കഴിഞ്ഞാൽ കേന്ദ്രകമ്മിറ്റി അംഗം കെ.എൻ. ബാലഗോപാലിനാണ് സാധ്യത കൂടുതൽ. മുഖ്യമന്ത്രിക്കു പുറമേ ഇക്കുറി വിജയിച്ച ഏക കേന്ദ്ര കമ്മിറ്റി അംഗമാണ് ബാലഗോപാൽ. പ്രമുഖ നേതാക്കൾ എല്ലാം യുഡിഎഫ് തരംഗത്തിൽ അടിപതറിയ സാഹചര്യത്തിലാണ് ബാലഗോപാലിലേക്കു ചർച്ചകൾ നീളുന്നത്. ബാലഗോപാൽ ഏതെങ്കിലും തരത്തിലുള്ള അസൗകര്യം പ്രകടിപ്പിച്ചാൽ പിന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാനും പി.എ. മുഹമ്മദ് റിയാസ് എന്നിവരാവും പരിഗണിക്കപ്പെടുക. ഇതിൽ സജി ചെറിയാനാണ് പാർട്ടിയിൽ സീനിയർ.

തെരഞ്ഞെടുപ്പ് തോൽവിയും സംസ്ഥാന സെക‌ട്ടേറിയേറ്റ് ഇഴകീറി പരിശോധിക്കും. ന്യൂനപക്ഷങ്ങളുടെ ഇത്രയും ശക്തമായ ഇടത് വിരുദ്ധ ഏകീകരണം മുൻകൂട്ടി കാണാനായില്ല. എസ്ഐആറിന് ശേഷമുണ്ടായ സാഹചര്യങ്ങൾ ഇടത് വിരുദ്ധ തരംഗത്തിനിടയാക്കി. കണ്ണൂരിൽ ഉൾപ്പാർട്ടി പ്രശ്നങ്ങൾ പ്രതിഫലിച്ചെന്നുമാണ് വിലയിരുത്തൽ. പാർട്ടി കോട്ടകളിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും. നേതൃത്വത്തിന്റെ നയപമരമായ പാളിച്ചകളും നേതൃത്വം വിലയിരുത്തും. കണ്ണൂരിലെ കനത്ത പരാജയത്തിലും വിമതരുടെ വിജയത്തിലും നേതൃത്വത്തിന് വിമർശനത്തിന് സാധ്യതയുണ്ട്.

SCROLL FOR NEXT