വി. കുഞ്ഞികൃഷ്ണനെതിരെ പരാതി നല്‍കി ടി.ഐ. മധുസൂദനന്‍ Source: Files
ASSEMBLY ELECTION 2026

"മാധ്യമങ്ങളെ ഉപയോഗിച്ച് തുടര്‍ച്ചയായി വ്യക്തിഹത്യ നടത്താനും അപകീര്‍ത്തിപ്പെടുത്താനും ശ്രമം"; വി. കുഞ്ഞികൃഷ്ണനെതിരെ പരാതി നല്‍കി ടി.ഐ. മധുസൂദനന്‍

പയ്യന്നൂർ പൊലീസിലാണ് ടി.ഐ. മധുസൂദനന്‍ പരാതി നൽകിയത്...

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പയ്യന്നൂർ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി എൽഡിഎഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനൻ. മാധ്യമങ്ങളിലൂടെ തുടർച്ചയായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് പരാതി. പയ്യന്നൂർ പൊലീസിലാണ് പരാതി നൽകിയത്.

മാധ്യമങ്ങളെ ഉപയോഗിച്ച് തുടർച്ചയായി വ്യക്തിഹത്യ നടത്താനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നുവെന്നാണ് പ്രധാനമായും ടി.ഐ. മധുസൂദനൻ്റെ പരാതിയിൽ പറയുന്നത്. സ്പർധയും വെറുപ്പുമുണ്ടാക്കി അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയാണ് കുഞ്ഞികൃഷ്ണൻ്റേത് എന്നും പരാതിയിൽ പറയുന്നുണ്ട്.

പയ്യന്നൂർ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പുസ്തക പ്രകാശനത്തിൻ്റെ സമയം മുതൽ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഘട്ടങ്ങളിലെല്ലാം ടി.ഐ. മധുസൂദനനെതിരെ നിരവധി ആരോപണങ്ങൾ കെ. കുഞ്ഞികൃഷ്ണൻ ഉന്നയിച്ചിരുന്നു. തെളിവുകൾ ഉൾപ്പെടെ പുറത്തുവിടുന്നു എന്നായിരുന്നു കുഞ്ഞികൃഷ്ണൻ്റെ വാദം. തുടർന്ന് ഫേസ്ബുക്കിലൂടെ ഫണ്ട് തട്ടിപ്പിൻ്റെ തെളിവുകൾ എന്ന് പറഞ്ഞുകൊണ്ട് നിരവധി രേഖകൾ കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടിരുന്നു.

SCROLL FOR NEXT