മലപ്പുറം: പൊന്നാനി സീറ്റ് വിവാദങ്ങൾക്ക് പിന്നാലെ എൽഡിഎഫ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് സിപിഐഎം നേതാവ് ടിഎം സിദ്ദീഖ്. തീരുമാനം ആരോഗ്യ പ്രശ്നങ്ങളെ തുടർന്നെന്നാണ് വിശദീകരണം.
എം.കെ. സക്കീറിനെ സ്ഥാനാർഥി ആക്കിയതിന് എതിരെ സിദ്ദിഖ് അനുകൂലികൾ പ്രതിഷേധിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത രാജി. പൊന്നാനിയിൽ ടി.എം സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്ന് പാർട്ടിയിൽ തന്നെ ഒരു വിഭാഗം ആവശ്യമുയർത്തിയിരുന്നു. മുൻ വഖഫ് ബോർഡ് ചെയർമാൻ എം.കെ സക്കീറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് ഇവർക്കിടയിൽ അതൃപ്തി ഉയർത്തി. ഇതാണ് പദവി ഒഴിയാൻ കാരണമെന്ന് അഭ്യൂഹം.
ഇതാദ്യമായല്ല സിദ്ദിഖിന് സ്ഥാനാർഥിത്വം നിഷേധിക്കപ്പെടുന്നത്. 2021ൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം അരങ്ങേറുകയും തുടർന്ന് പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.