തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ ഏഴ് സീറ്റുകളിൽ വിജയിക്കുമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം പറഞ്ഞു. ശക്തമായ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായാണ് ജില്ലാ നേതൃയോഗത്തിലെ വിലയിരുത്തൽ. ചാലക്കുടി, മണലൂർ, തൃശൂർ, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, ഗുരുവായൂർ സീറ്റുകളിൽ വ്യക്തമായ ആധിപത്യം നേടിയാകും ജയമെന്നും നേതൃത്വം വിലയിരുത്തി.
പ്രചാരണ രംഗത്തും പോളിംഗിലും ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചു. ജില്ലയിൽ മികച്ച രീതിയിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നടത്തിയതും സ്ഥാനാർഥി നിർണയം അപശബ്‌ദങ്ങൾ ഇല്ലാതെ പൂർത്തികരിച്ചതും നേട്ടമാകും. ഇടതുപക്ഷ സഹയാത്രികരും യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതായും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വിലയിരുത്തലിൽ പറയുന്നു.