Source: X
ASSEMBLY ELECTION 2026

വിജയ്‌ക്ക് ആഭ്യന്തരം, മന്ത്രിസഭയിൽ സെങ്കോട്ടയ്യനും; ഇന്ന് സത്യപ്രതിജ്ഞ ചെയ്തവർ..

മുതിർന്ന എഐഎഡിഎംകെ നേതാവ് കെ.എ.സെങ്കോട്ടയ്യനും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു

Author : ന്യൂസ് ഡെസ്ക്

ഇന്ന് തമിഴ്നാടിൻ്റെ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിനൊപ്പം മറ്റ് 9 മന്ത്രിമാർ കൂടെ ഇന്ന് വിജയ്‌ക്കൊപ്പം അധികാരത്തിലേറി. എൻ.ആനന്ദ്, ആദവ് അർജുന, കെ.ജി. അരുൺരാജ്, കെ.എ. സെങ്കോട്ടയൻ, പി. വെങ്കിട്ടരമണൻ, ആർ. നിർമൽകുമാർ, രാജ്‌മോഹൻ, ടി.കെ. പ്രഭു, എസ്. കീർത്തന എന്നവരാണ് ഇന്ന് വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത്.

കെ.എ.സെങ്കോട്ടയ്യൻ- പി ഡബ്ല്യൂഡി, എൻ. ആനന്ദ് - നഗരാസൂത്രണം, വെങ്കിട്ടരമണൻ - വിദ്യാഭ്യാസം, ആദവ് അർജുന : കായികം, എക്സൈസ്, രാജ്മോഹൻ- പട്ടികജാതി, മുസ്തഫ- ന്യൂനപക്ഷ ക്ഷേമം, അരുൺ രാജ് - ടാക്സ് എന്നിങ്ങനെയാണ് വകുപ്പുകൾ വിഭജിച്ചു നൽകിയിട്ടുള്ളത്.

രണ്ട് വർഷത്തെ തൻ്റെ പാർട്ടിയുടെ വളർച്ചയിൽ ഒപ്പം നിന്നവരെ പരിഗണിച്ചു കൊണ്ടും യുവജന പ്രാതിനിധ്യം, രാഷ്ട്രീയ രംഗത്തെ പരിചയം എന്നിവ പരിഗണിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പാണ് മന്ത്രിസഭയിലേക്ക് നടത്തിയിട്ടുള്ളത്. മുതിർന്ന എഐഎഡിഎംകെ നേതാവ് കെ.എ.സെങ്കോട്ടയ്യനും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു.ഇപിഎസിൻ്റെ നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്യുകയും പാർട്ടിയുടെ നടപടികളെ വിമർശിക്കുകയും ചെയ്തതിനാണ് സെങ്കോട്ടയ്യനെ എഐഎഡിഎംകെ പുറത്താക്കിയത്.

ആദവ് അർജുന, തുടക്കം മുതൽ വിജയ്‌യുടെ വിശ്വസ്ത തന്ത്രജ്ഞരിൽ ഒരാൾ കൂടിയാണ്. ലോട്ടറി വ്യവസായി സാൻ്റിയാഗോ മാർട്ടിൻ്റെ മരുമകൻ കൂടിയായ ആദവ് അർജുന ടിവികെ സംഘടനാ ആസൂത്രണത്തിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ളയാൾ കൂടിയാണ്. സത്യപ്രതിജ്ഞ ചെയ്യുന്നവരിലൊരാളായ നിർമൽ കുമാർ മുൻ ബിജെപി പ്രവർത്തകൻ കൂടിയാണ്. ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദും ഇന്ന് മന്ത്രിയായി അധികാരമേൽക്കും.

മികച്ച പ്രാസംഗികനും ടെലിവിഷൻ സിനിമാ പ്രവർത്തകനുമായ രാജ് മോഹൻ, കാരക്കുടിയിൽ നിന്നും വിജയിച്ച ഡോ.ടി.കെ.പ്രഭു, ഐആർഎസ് കരിയർ ഉപേക്ഷിച്ച് ടിവകെയ്ക്കൊപ്പം ചേർന്ന ഡോ.അരുൺ രാജ്, മൈലാപ്പൂരിൽ നിന്നും വിജയിച്ച പി.വെങ്കിട്ടരമണൻ എന്നിവരും മന്ത്രിസഭയിലുണ്ടാകും. എസ് .കീർത്തന മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാവും. തമിഴ്നാട് രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിലൊരാളായി മാറും ഇതോടെ കീർത്തന.

ഇന്ന് രാവിലെ 10 മണിയോട് കൂടിയായിരുന്നു വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. രാഹുൽ രാന്ധി, നടി തൃഷ, വിജയ്‌യുടെ കുടുംബം , സിനിമാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

SCROLL FOR NEXT