കെ.കെ. രമ Source: News Malayalam 24x7
ASSEMBLY ELECTION 2026

പിണറായിസം സിപിഐഎമ്മിനെ നശിപ്പിക്കുന്നു, അധികാര പാര്‍ട്ടിയായി മാറുന്നു: കെ.കെ. രമ

എങ്ങനെയാണ് കമ്മ്യൂണിസ്റ്റ്‌ പാർടിക്ക് ഒരാളുടെ വാക്ക് അവസാന വാക്കായി കാണാൻ കഴിയുക എന്നും കെ.കെ. രമ ചോദിച്ചു

Author : ന്യൂസ് ഡെസ്ക്

വടകര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനവുമായി വടകരയിലെ ആർഎംപി സ്ഥാനാർഥി കെ.കെ. രമ. സിപിഐഎമ്മിലെ പ്രതിസന്ധികൾക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് കെ.കെ. രമയുടെ വിമർശനം. പിണറായിസം സിപിഐഎമ്മിനെ നശിപ്പിച്ചുക്കൊണ്ടിരിക്കുന്നു. എങ്ങനെയാണ് കമ്മ്യൂണിസ്റ്റ്‌ പാർടിക്ക് ഒരാളുടെ വാക്ക് അവസാന വാക്കായി കാണാൻ കഴിയുക എന്നും കെ.കെ. രമ ചോദിച്ചു.

സിപിഐഎം അധികാര പാർട്ടിയായി മാറിക്കൊണ്ടിരിക്കുന്നു. അഭിപ്രായം പറയുന്നവരെ പുറന്തള്ളുകയോ കൊന്നൊടുക്കുകയോ ചെയ്യുമെന്നും കെ.കെ. രമ ന്യൂസ് മലയാളത്തോട് പറഞ്ഞു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മനയത്ത് ചന്ദ്രനെ 7491 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.കെ. രമ വടകരയുടെ എംഎൽഎ ആകുന്നത്. വടകരയുടെ ചരിത്രത്തിൽ വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള വിജയം കൂടിയായിരുന്നു അത്.

നിയമസഭയ്ക്കകത്തും പുറത്തും ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്കെതിരെയും രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെയും ശക്തമായ ശബ്ദമുയർത്തുന്ന, ആർഎംപിയുടെ കരുത്തുറ്റ നേതാവായ കെ.കെ. രമ ഇത്തവണയും യുഡിഎഫ് പിന്തുണയോടെ വടകരയിൽ നിന്നുതന്നെയാണ് ജനവിധി തേടുന്നത്.

SCROLL FOR NEXT