Source: Files
ASSEMBLY ELECTION 2026

"ഗുജറാത്തിൽ മുഖ്യമന്ത്രി ആകുമ്പോൾ മോദിക്കും മുൻപരിചയം ഉണ്ടായിരുന്നില്ല, ആവശ്യം കാഴ്ചപ്പാട്"; നരേന്ദ്ര മോദിയുമായി സ്വയം താരതമ്യം ചെയ്‌ത് വി.ഡി. സതീശൻ

ഭരിക്കാൻ ആവശ്യം പരിചയമല്ല, കാഴ്ചപ്പാടാണെന്നും വി.ഡി. സതീശൻ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്വയം താരതമ്യം ചെയ്‌ത് വി.ഡി. സതീശൻ. ഗുജറാത്തിൽ മുഖ്യമന്ത്രി ആകുമ്പോൾ മോദിക്ക് മുൻപരിചയമുണ്ടായിരുന്നില്ലെന്ന് സതീശൻ. ഭരിക്കാൻ ആവശ്യം പരിചയമല്ല, കാഴ്ചപ്പാടാണെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വി.ഡി. സതീശൻ പറഞ്ഞു.

തൻ്റെ പരിചയസമ്പത്തുമായി ബന്ധപ്പെട്ട് വരുന്ന വിമർശനങ്ങളിൽ മറുപടി നൽകുകയായിരുന്നു വി.ഡി. സതീശൻ. ബിജെപി കേന്ദ്രങ്ങളിൽ നിന്നും ഇടത് കേന്ദ്രങ്ങളിൽ നിന്നും വരുന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് നരേന്ദ്ര മോദിയുടെ പേര് സതീശൻ പരാമർശിച്ചത്. അതോടൊപ്പം ഹൈക്കമാൻഡിന് നൽകുന്ന കൃത്യമായ ഓർമപ്പെടുത്താൽ കൂടിയായി വി.ഡി. സതീശൻ്റെ മറുപടി വിലയിരുത്താം. തൻ്റെ പ്രവർത്തിപരിചയം ചൂണ്ടിക്കാട്ടി തന്നെ മാറ്റിനിർത്താനാകില്ല എന്ന സന്ദേശമാണ് വി.ഡി. നൽകുന്നത്.

എന്നാൽ, നരേന്ദ്ര മോദിയുമായുള്ള സ്വയം താരതമ്യത്തിനെതിരെ വലിയ വിമർശനങ്ങളാണ് നിലവിൽ ഉയർന്നുവരുന്നത്. മോദിയെ സതീശൻ പുകഴ്ത്തുകയാണെന്നും മോദി വലിയ കാഴ്ചപ്പാടുള്ള നേതാവാണെന്ന് പറയുന്നു എന്നുമുള്ള തരത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.

SCROLL FOR NEXT