അണ്ണാ ഡിഎംകെയിൽ തർക്കം, പാർട്ടി രണ്ടുത്തട്ടിൽ 
ASSEMBLY ELECTION 2026

ടിവികെ പിന്തുണ: അണ്ണാ ഡിഎംകെയിൽ തർക്കം, പാർട്ടി രണ്ടുത്തട്ടിൽ

മന്ത്രിസഭ രൂപീകരണത്തിൽ വിജയ്‌യെ പിന്തുണക്കേണ്ടെന്ന് എടപ്പാടി പളനിസ്വാമി

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം മന്ത്രിസഭ രൂപീകരണത്തിന് തയ്യാറെടുക്കുന്നതിനിടെ അണ്ണാ ഡിഎംകെയിൽ തർക്കം. വിജയ്‌യെ പിന്തുണയ്ക്കാനുള്ള അണ്ണാ ഡിഎംകെയിലെ സി.വി. ഷൺമുഖത്തിൻ്റെ തീരുമാനത്തിനെതിരെ എടപ്പാടി പളനിസ്വാമി രംഗത്തെത്തി. വിജയ്‌യെ പിന്തുണക്കേണ്ടെന്ന് എടപ്പാടി പളനിസ്വാമി പക്ഷം പറഞ്ഞതായാണ് വിവരം.

എന്നാൽ പിന്തുണയ്ക്കുമെന്ന നിലപാടിലാണ് സി.വി. ഷൺമുഖപക്ഷം ഉള്ളത്. സി.വി. ഷൺമുഖപക്ഷത്തെ 25ലധികം എംഎൽഎമാർ പിന്തുണ നൽകിയതായാണ് വിവരം. രണ്ട് മുതിർന്ന നേതാക്കൾ തമ്മിലുള്ള തർക്കം പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുകയാണ്. വിജയ് നാളെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്.

107 സീറ്റുകളുമായി വിജയ്‌യുടെ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനെ തുടർന്ന് സി.വി. ഷൺമുഖത്തിൻ്റെ നേതൃത്വത്തിലുള്ള എംഎൽഎമാർ പിന്തുണ നൽകാൻ ആലോചിക്കുന്നത്. വിജയ്‌ക്ക് പിന്തുണ നൽകുന്നതിന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി രാഷ്ട്രീയകാര്യ സമിതി ഏകകണ്ഠമായി പിന്തുണ അറിയിച്ചിട്ടുണ്ട്.

SCROLL FOR NEXT