വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിൽ അക്രമം 
ASSEMBLY ELECTION 2026

വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിൽ അക്രമം; ബിജെപി സ്ഥാനാർഥിയുടെ കാർ തകർത്തു

ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് ആരോപണം

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ അക്രമം. ബിജെപി സ്ഥാനാർഥി ദേബാസിസ് ഓജയുടെ പോളിംഗ് ഏജൻ്റിനെ ആക്രമിച്ചതായാണ് പരാതി. ലാബൂർ നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ ദേബാസിസ് ഓജയുടെ പോളിംഗ് ഏജൻ്റ് ബിശ്വജിത് മണ്ഡലിനെയാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ചേർന്ന് ആക്രമിച്ചത്.

100ഓളം വരുന്ന ജനകൂട്ടം വളഞ്ഞ് വച്ച് ആക്രമിച്ചുവെന്ന് ബിശ്വജിത് മണ്ഡൽ പറഞ്ഞു. കാറിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇയാളുടെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

അസൻസോൾ സൗത്ത് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അഗ്നിമിത്ര പോളിന് നേരെയും ആക്രമണം ഉണ്ടായി.അഗ്നിമിത്രത്തിൻ്റെ കാറിന് നേരെ കല്ലെറിഞ്ഞു.ആക്രമണത്തിൽ കാറിൻ്റെ പിൻ ഗ്ലാസ് പൂർണമായും തകർന്നു.

SCROLL FOR NEXT