എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞതോടെ മൂവാറ്റുപുഴയിൽ ഫ്ലക്സ് പോര്. "മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ" എന്ന പരസ്യവാചകം ആദ്യം മണ്ഡലത്തിൽ ഉയർത്തിയത് ഇടതു മുന്നണിയാണ്. എന്നാൽ അധികം വൈകാതെ തന്നെ ആ ഫ്ലക്സിന് മറുപടിയുമായി യുഡിഎഫ് സ്ഥാനാർഥി രംഗത്തെത്തി.
"മാത്യു ഉണ്ട് മൂവാറ്റുപുഴയിൽ" എന്ന് രേഖപ്പെടുത്തുന്ന ഫ്ലക്സ് ബോർഡാണ് യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടന് വേണ്ടി യുഡിഎഫ് ഉയർത്തിയത്. ഉന്നക്കുപ്പ വളവിലാണ് ഫ്ലക്സ് വച്ചത്.