ബിജു പ്രഭാകർ Source: News Malayalam 24x7
ASSEMBLY ELECTION 2026

വൈകാതെ കോൺഗ്രസിൽ അംഗത്വമെടുക്കും, പരിഗണിച്ചാൽ അടുത്ത പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും: ബിജു പ്രഭാകർ

"നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് പരിഗണിച്ചെങ്കിലും ബിസിനസ്‌ തിരക്കുള്ളത് കൊണ്ട് വേണ്ടെന്ന് വച്ചതാണ്"

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പരിഗണിച്ചാൽ മത്സരിക്കുമെന്ന് തിരുവനന്തപുരം മുൻ ജില്ലാ കളക്ടർ ബിജു പ്രഭാകർ. കോൺഗ്രസിൽ വൈകാതെ അംഗത്വമെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് പരിഗണിച്ചെങ്കിലും ബിസിനസ്‌ തിരക്കുള്ളത് കൊണ്ട് വേണ്ടെന്ന് വച്ചതാണ്. രണ്ടാം പിണറായി സർക്കാരിൽ ഉണ്ടായിരുന്നത് കഴിവില്ലാത്തതും അഹന്തയുമുള്ള മന്ത്രിമാരായിരുന്നുവെന്നും കെഎസ്ആർടിസിയിൽ കൃത്യമായി ശമ്പളം കൊടുക്കാൻ സർക്കാർ പിന്തുണച്ചില്ലെന്നും ബിജു പ്രഭാകർ ന്യൂസ് മലയാളത്തോട് പറഞ്ഞു. നേമത്ത് കെ. ശബരീനാഥൻ്റെ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ബിജു പ്രഭാകറിൻ്റെ പ്രതികരണം.

SCROLL FOR NEXT