കാർ വാങ്ങുന്ന സമയത്ത് ഭൂരിഭാഗം പേരും നോക്കുന്ന കാര്യങ്ങളിലൊന്നാണ് വാഹനത്തിലെ ബൂട്ട്‌സ്‌പെയ്‌സ്. സാധനങ്ങൾ സൂക്ഷിക്കുന്ന ഈ ഭാഗത്തെ ഡിക്കി എന്നാണ് പൊതുവേ പറയാറുള്ളത്. കൂടുതൽ ബൂട്ട് സ്പെയ്സ് ഉള്ളത് ദൂരയാത്രയ്ക്ക് പോകുന്ന സമയത്തൊക്കെ വളരെ ഉപകാരപ്രദമായിരിക്കും. വലിയ കാറുകൾക്ക് വലിയ ബൂട്ട് സ്പെയ്സ് ഉണ്ടാകും.
എന്നാൽ കുറഞ്ഞ ബജറ്റിൽ മികച്ച ബൂട്ട് സ്പെയ്‌സ് വാഗ്‌ദാനം ചെയ്യുന്ന ചില മോഡലുകളും വിപണിയിലുണ്ട്. ഹോണ്ട, ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി, മാരുതി സുസുക്കി, റെനോ, എന്നീ വാഹനങ്ങൾ കൂടുതൽ ബൂട്ട് സ്പെയ്സ് നൽകുന്നുണ്ട്.
ഹ്യുണ്ടായി
ഈ പട്ടികയിൽ ഇടംനേടിയ വാഹനങ്ങളാണ് ഹ്യുണ്ടായി ഓറ. ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് ഓറ സെഡാനില്‍ 402 ലിറ്റര്‍ ബൂട്ട് സ്‌പേസാണ് ഓഫര്‍ ചെയ്യുന്നത്. 6.5 ലക്ഷം രൂപയാണ് ഷോറൂം വില ആരംഭിക്കുന്നത്. വലി. ബൂട്ട് സ്പെയ്സ് ഓഫർ വാഹനപ്രേമികളെ ആകർഷിക്കുന്നു.
റെനോ ട്രൈബര്‍
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഒന്നാണ് റെനോ ട്രൈബര്‍.6.25 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന ട്രൈബറിന് 625 ലിറ്റര്‍ ബൂട്ട് സ്‌പേസാണുള്ളത്. അടുത്തിടെ ഇതിൻ്റെ പുതിയ ഫേസ്ലിഫ്റ്റ് മോഡല്‍ കമ്പനി പുറത്തിറക്കിയിരുന്നു.
മാരുതി സുസുക്കി സിയാസ്
9.3 ലക്ഷം രൂപ മുതല്‍ എക്‌സ്-ഷോറൂം വില ആരംഭിക്കുന്ന സിയാസിന് 510 ലിറ്റര്‍ ബൂട്ട് സ്‌പേസാണ് പ്രദാനം ചെയ്യുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം സെഡാന്‍ മോഡലുകളിലൊന്നാണ് സിയാസ്.
റെനോ കൈഗര്‍
6 ലക്ഷം രൂപ മുതലാണ് കൈഗറിൻ്റെ എക്‌സ്-ഷോറൂം വിലകള്‍ ആരംഭിക്കുന്നത്. 405 ലിറ്റര്‍ ബൂട്ട് സ്‌പേസാണ് ഈ വാഹനത്തിൽ നിന്നും ലഭിക്കുന്നത്.
ഹോണ്ട അമേസ്
7.2 ലക്ഷം രൂപ മുതലാണ് അമേസിന്റെ എക്‌സ്-ഷോറൂം വിലകള്‍ ആരംഭിക്കുന്നത്. 420 ലിറ്റര്‍ ബൂട്ട് സ്‌പേസാണ് ഇതിലുള്ളത്. ബൂട്ട് സ്‌പേസ് ആവശ്യമുള്ളവര്‍ക്ക് ഇതൊരു ഓപ്ഷനാണ്.