Suzuki Access 125 vs Honda Activa 125 Source; Social Media
AUTO

ആക്ടീവ വേണോ, ആക്സസ് വേണോ? രണ്ടിനും വിലക്കുറവ്, ലാഭം എതായിരിക്കും !

കളർ ടിഎഫ്ടി ഡിജിറ്റൽ കൺസോൾ, നാവിഗേഷൻ, അവസാന പാർക്കിംഗ് ലൊക്കേഷൻ വിവരങ്ങൾ, ഇൻകമിംഗ് കോളർ ഐഡി, വാട്ട്‌സ്ആപ്പ് കോൾ, മെസേജ് നോട്ടിഫിക്കേഷനുകൾ എന്നിവയെല്ലാം സ്കൂട്ടറിന്റെ ഡിസ്‌പ്ലേയിൽ ലഭ്യമാണ്.

Author : ന്യൂസ് ഡെസ്ക്

കാറുകൾ സ്വന്തമാക്കാൻ നിരവധിപ്പേർ മുന്നോട്ടു വരുന്നതുപോലെ തന്നെ സ്കൂട്ടറിന്റെ കാര്യത്തിലും ആളുകൾ പിറകോട്ടല്ല. ദൈനംദിന ജീവിത്തിൽ സ്കൂട്ടർ കൂടുതൽ സൗകര്യപ്രദമാണെന്നത് പരിഗണിച്ചാണ് ആളുകളെത്തുന്നത്. കയ്യിലൊതുങ്ങുന്ന ബജറ്റിന് ചെറിയൊരു വാഹനം സ്വന്തമാക്കുക എന്ന ലക്ഷ്യവുമുണ്ട്. ഇനി സ്കൂട്ടർ വിപണിയിലെ രാജാക്കന്മാരാണ് ഹോണ്ട ആക്ടീവയും, സുസുക്കി ആക്സസും.

ഇപ്പോഴിതാ പുതിയ ജിഎസ്‍ടി നിരക്കുകൾ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വന്നു. ജിഎസ്ടി നിരക്ക് കുറയ്ക്കലിന്റെ മുഴുവൻ ആനുകൂല്യങ്ങളും കമ്പനികൾ ഉപഭോക്താക്കൾക്കായി മാറ്റിവച്ചിരിക്കുന്നു. ഹോണ്ടയും, സുസുക്കിയും ഇക്കാര്യത്തിൽ പിന്നോട്ടല്ല. ഇരു കമ്പനികളും ആകർഷകമായ ഓഫറുകൾ സ്കൂട്ടറുകൾക്ക് നൽകുന്നുണ്ട്.

ജിഎസ്ടി കുറവ് പരിഗണിച്ച് ഹോണ്ടയുടെ ജനപ്രിയ സ്‍കൂട്ടറായ ആക്ടിവയുടെ 110 സിസി, 125 സിസി മോഡലുകളുടെ വില കുറഞ്ഞു.110 സിസി മോഡലിന് ഇപ്പോൾ 7,874 രൂപയും 125 സിസി മോഡലിന് ഇപ്പോൾ 8,259 രൂപയും വില കുറഞ്ഞു. 110 സിസി സ്കൂട്ടറിന് 74,369 രൂപയും 84,021 രൂപയും ആണ് എക്സ്-ഷോറൂം വില. 125 സിസി സ്‍കൂട്ടറിന് ₹88,339 ഉം ₹91,983 ഉം ആണ് വില. ഹോണ്ട ആക്ടിവയിൽ സ്മാർട്ട് കീയും H സ്മാർട്ട് സാങ്കേതികവിദ്യയുള്ള TFT സ്ക്രീനും, ഫോൺ ചാർജിംഗിനായി 15W USB ടൈപ്പ്-സി പോർട്ട്, ഫ്രണ്ട്, റിയർ അലോയ് വീലുകൾ, ഐഡിൽ സ്റ്റോപ്പ് സിസ്റ്റം എന്നിവയുണ്ട്.

സുസുക്കി സ്‍കൂട്ടറിന് 8,523 രൂപവരെ വില കുറച്ചിരിക്കുകയാണ്. ഇപ്പോൾ 77,284 രൂപ മുതൽ 93,877 രൂപ വരെയാണ് എക്സ്ഷോറൂം വില. സ്കൂട്ടറിൽ കളർ ടിഎഫ്ടി ഡിജിറ്റൽ കൺസോൾ, നാവിഗേഷൻ, അവസാന പാർക്കിംഗ് ലൊക്കേഷൻ വിവരങ്ങൾ, ഇൻകമിംഗ് കോളർ ഐഡി, വാട്ട്‌സ്ആപ്പ് കോൾ, മെസേജ് നോട്ടിഫിക്കേഷനുകൾ എന്നിവയെല്ലാം സ്കൂട്ടറിന്റെ ഡിസ്‌പ്ലേയിൽ ലഭ്യമാണ്.

110 സിസി 6G മോഡൽ ആക്ടിവയ്ക്ക് ലിറ്ററിന് 59.5 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നതായികമ്പനി അവകാശപ്പെടുന്നു. 125 സിസി മോഡലിന് ലിറ്ററിന് 47 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. അതേസമയം, ആക്സസ് സ്‍കൂട്ടർ ലിറ്ററിന് 45 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട് സുസുക്കി.

SCROLL FOR NEXT