വാഹനപ്രേമികൾക്ക് മഹീന്ദ്രയോട് ഒരു പ്രത്യേക സ്നേഹമുണ്ട്. ബജറ്റിലൊതുങ്ങുന്ന സ്റ്റൈലിഷ് വാഹനങ്ങൾ നമുക്ക് സമ്മാനിച്ചതിനാലാകും അത്.ഇപ്പോഴും ആ സ്നേഹം വലിയ അളവിൽ ഉയർത്താനുള്ള നീക്കമാണ് മഹീന്ദ്രയുടേത്. മാസങ്ങളിൽ അപ്‌ഡേറ്റ് ചെയ്‌ത ഥാർ 3-ഡോർ, ബൊലേറോ നിയോ എന്നിവ പുറത്തിറക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. എങ്കിലും രണ്ട് മോഡലുകളുടെയും ഔദ്യോഗിക ലോഞ്ച് തീയതികൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
2025 മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ് അടുത്തിടെ ക്യാമറയിൽ പതിഞ്ഞിരുന്നു. ഥാർ റോക്‌സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വരുത്തിയ മാറ്റങ്ങളാണ് ഇതിൽ പ്രധാനമായും ഉള്ളത്. പുതിയ മൂന്ന് സ്‌പോക്ക് ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, വലിയ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ എന്നിവ പുതു മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഡോർ-ഇൻലേയ്ഡ് പവർ വിൻഡോ സ്വിച്ചുകൾ, എ-പില്ലറുകളിലെ ഹാൻഡിലുകൾ, ഫ്രണ്ട് ആംറെസ്റ്റ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സെന്റർ കൺസോളിൽ വയർലെസ് ചാർജർ എന്നിവയും കാണാം.
എക്സ്റ്റീരിയറിലും മാറ്റങ്ങളുണ്ട്. ഇരട്ട-സ്റ്റാക്ക്ഡ് സ്ലോട്ടുകളുള്ള പുതിയ ഗ്രിൽ, ഹെഡ്‌ലാമ്പുകൾക്കും ടെയിൽലാമ്പുകൾക്കും പുതിയ സി ആകൃതിയിലുള്ള എൽഇഡി സിഗ്നേച്ചറുകൾ, പുനർരൂപകൽപ്പന ചെയ്ത അലോയി വീലുകൾ. എന്നിവയുണ്ട്. ടയർ വലുപ്പത്തിൽ മാറ്റങ്ങളില്ല.നിലവിലുള്ള 152bhp, 2.0 ടർബോ പെട്രോൾ, 119bhp, 1.5L ടർബോ ഡീസൽ, 132bhp, 2.2L ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ തുടരും. 6-സ്പീഡ് മാനുവൽ (സ്റ്റാൻഡേർഡ്), 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് (2.2L ഡീസൽ വേരിയന്റുകളിൽ മാത്രം) എന്നിവയുൾപ്പെടെ നിലവിലെ മോഡലിൽ നിന്ന് ട്രാൻസ്‍മിഷനുകളും തുടരും.
ജിഎസ്‍ടി റിപ്പോർട്ടുകളെ തുടർന്ന് നിലവിലുള്ള മൂന്ന് ഡോർ ഥാറിന് 1.35 ലക്ഷം രൂപ വരെ വിലക്കുറവ് അവകാശപ്പെടുന്നു. നിലവിൽ 10.31 ലക്ഷം മുതൽ 16.60 ലക്ഷം രൂപ വരെയാണ് വില. കൂടുതൽ പ്രീമിയം സവിശേഷതകളും സ്റ്റൈലിംഗ് അപ്‌ഗ്രേഡുകളും ചേർത്തതോടെ, 2025 ഥാർ ഫെയ്‌സ്‌ലിഫ്റ്റിന് ചെറിയ വിലവർദ്ധനവ് ഉണ്ടായേക്കും.