ഇന്ത്യൻ എസ്‌യുവി വിപണിയിലേക്ക് പുത്തൻ മോഡലുകൾ എത്തുന്നു.മഹീന്ദ്രയുടെ രണ്ട് പുതിയ പ്രീമിയം എസ്‌യുവികളാണ് കൊച്ചിയില്‍ ലോഞ്ച് ചെയ്തത്. XUV 700 യുടെ പാരമ്പര്യം തുടരുന്ന XUV 7XO, XEV 9 S എന്നീ മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര, തങ്ങളുടെ പ്രീമിയം എസ്‌യുവി വിഭാഗത്തിലെ 2 പുതിയ മോഡലുകളാണ് പുറത്തിറക്കിയത്.
നാലു വർഷത്തിനിടെ മൂന്ന് ലക്ഷത്തിലധികം ഉപഭോക്താക്കളെ നേടിയ XUV 700 ൻ്റെ വിജയം അടിസ്ഥാനമാക്കിയാണ് പുതിയ XUV 7XOയുടെ വരവ്. ഇന്ത്യൻ എസ്‌യുവി വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച XUV700യുടെ പാരമ്പര്യം കൂടുതൽ ശക്തമാക്കാനാണ് മഹീന്ദ്രയുടെ ലക്ഷ്യം. ഇലക്ട്രിക് വെഹിക്കിളായ XEV 9S നും പ്രത്യേകതകൾ ഏറെയാണ്.
ഇന്ത്യയുടെ വലിയ ഇലക്ട്രിക് വാഹനം എന്ന നിലയിലാണ് XEV 9S എത്തുന്നത്. വിശാലമായ ക്യാബിനും പുത്തൻ ലുക്കും പുതിയ സവിശേഷതകളും ഉപഭോക്താക്കളെ ആകർഷിക്കും എന്നാണ് കമ്പനിയുടെ വിലയിരുത്തൽ. XUV700യ്ക്ക് പിന്നാലെ XUV 7XO യും XEV 9Sഉം ഇന്ത്യൻ റോഡുകളിൽ എത്തുമ്പോൾ, പ്രീമിയം എസ്‌യുവി വിപണിയിൽ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.