ദീർഘദൂര-യാത്രകൾ ചെയ്യാനൊരുങ്ങുന്നവർക്ക് മാരുതി സുസൂക്കി ഉപയോഗിച്ചുള്ള യാത്ര വളരെ ഫലപ്രദമായി തീരും. ഫീച്ചറുകളിൽ മാറ്റം വരുത്തി കൊണ്ടുള്ള പുതിയൊരു മോഡലാണ് മാരുതി നിലവിൽ അവതരിപ്പിച്ചിട്ടുള്ളത്.
XL 6 ആണ് കമ്പനി പുതുതായി പുറത്തിറക്കിയത്. റീഡിസൈനാണ് ഈ വാഹനത്തിൻ്റെ പ്രധാന സവിശേഷത. കൂടുതൽ മാറ്റങ്ങൾ വാഹനത്തിനുള്ളിലാണ് വരുത്തിയിരിക്കുന്നത്.
യാത്രക്കാരുടെ കംഫർട്ടിന് വേണ്ടി എസിയുടെ സ്ഥാനം കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ സീ-ടൈപ്പ്, യുഎസ്ബി ചാർജിങ് പോർട്ടലുകളും സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തിൻ്റെ മൈലേജാണ് മറ്റൊരു ആകർഷകമായ ഘടകം. 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍, ബ്രേക്ക് അസിസ്റ്റ്, തുടങ്ങിയ നിരവധി ഘടകങ്ങളും വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
എർട്ടിഗയുടെ പ്രീമിയം പതിപ്പായ XL6 എംപിവിയിലും 6 എയർബാഗ് അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ എംപിവി വിഭാഗത്തിൽ കിയ കാരെൻസ് ക്ലാവിസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ പോലുള്ള മോഡലുകളുമായാണ് ഇനി വിപണിയിൽ മത്സരിക്കുക. എന്തായാലും പുതിയ ഫീച്ചറുകളോടെ അവതരിപ്പിച്ച വാഹനത്തിന് പ്രിയമേറുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.