മാരുതി സുസുക്കി വിക്ടോറിസ് Source: X
AUTO

മാരുതി സുസുക്കിയുടെ 'സുരക്ഷിത' എസ്‌യുവി; ഇന്ത്യന്‍ റോഡുകള്‍ വാഴാന്‍ വിക്ടോറിസ് വരുന്നു, വില നോക്കാം

2025 സെപ്റ്റംബർ 22 മുതല്‍ വാഹനത്തിന്റെ ഔദ്യോഗിക വില്‍പ്പന ആരംഭിക്കും

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഏറ്റവും പുതിയ വിക്ടോറിസ് എസ്‌യുവിയുടെ പ്രാരംഭ വിലകള്‍ പ്രഖ്യാപിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ). 2025 സെപ്റ്റംബർ 22 മുതല്‍ വാഹനത്തിന്റെ ഔദ്യോഗിക വില്‍പ്പന ആരംഭിക്കും. വിക്ടോറിസിന്റെ ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും സുരക്ഷിതമായ മാരുതി വാഹനമായാണ് ഈ എസ്‍‌യുവിയെ വിശേഷിപ്പിക്കുന്നത്. ഗ്ലോബൽ എൻസിഎപി, ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റ് റേറ്റിങ്ങില്‍ ഫൈവ് സ്റ്റാർ നേടിയാണ് മാരുതി സുസുക്കി വിക്ടോറിസ് നിരത്തിലേക്കെത്തുന്നത്. 10.50 ലക്ഷം രൂപയിൽ നിന്നാണ് വാഹനത്തിന്റെ എക്സ് ഷോ റൂം വില ആരംഭിക്കുന്നത്.

മാരുതി സുസുക്കി വിക്ടോറിസിന്റെ സവിശേഷതകള്‍

ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായി വിക്ടോറിസില്‍ പവർ ട്രെയിൻ, ഡ്രൈവ് ട്രെയിൻ ഓപ്ഷനുകൾ ലഭ്യമാണ്. 1.5 ലിറ്റർ എന്‍എ പെട്രോൾ മോട്ടോർ, 1.5 ലിറ്റർ സ്ട്രോങ്-ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് പവർ ട്രെയിൻ ഓപ്ഷനുകളാണ് ഈ വാഹനത്തിനുള്ളത്.

139 എന്‍എം പരമാവധി ടോർക്കിൽ, 1.5L എന്‍എ പെട്രോൾ എഞ്ചിൻ വിക്ടോറിസിന് 103 എച്ച്പി കരുത്ത് നൽകുന്നു. 5-സ്പീഡ് എംടി, 6 സ്പീഡ് എടി എന്നിങ്ങനെ രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് ഉപഭോക്താവിന് ലഭിക്കുക. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റിന്റെ ഓപ്ഷനും ലഭിക്കും. കൂടാതെ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ എഡബ്ല്യൂഡി ലേഔട്ടിന്റെ ഓപ്ഷനും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. ഓട്ടോ, സ്നോ, സ്പോർട്ട്, ലോക്ക് ഡ്രൈവ് എന്നിങ്ങനെ വിവിധ പ്രതലങ്ങളില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന മൾട്ടിടെറൈൻ മോഡ് സെലക്ടറും വാഹനത്തിന് ഉണ്ടാകും.

പെട്രോള്‍ വേരിയന്റുകളില്‍ മാനുവല്‍ മോഡില്‍ ലിറ്ററിന് 21.18 കിലോ മീറ്ററും ഓട്ടോമാറ്റിക്ക് മോഡില്‍ ലിറ്ററിന് 21.06 കിലോ മീറ്ററും മൈലേജ് ലഭിക്കും. എഡബ്ല്യൂഡി ഫോർമാറ്റിൽ ഇത് 19.07 കി.മീ/ലിറ്റർ ആയി കുറയും. അതേസമയം സിഎന്‍ജി വേരിയന്റുകൾക്ക് 27.02 കി.മീ/കി.ഗ്രാം മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. സ്ട്രോങ്-ഹൈബ്രിഡ് വേരിയന്റുകളില്‍ ലിറ്ററിന് 28.65 കിലോമീറ്റർ മൈലേജും കിട്ടും.

മാരുതി സുസുക്കി വിക്ടോറിസ്: വേരിയന്റ് തിരിച്ചുള്ള വില പട്ടിക

1.5L NA സ്മാർട്ട് ഹൈബ്രിഡ് (പെട്രോൾ) - 5MT

LXi: 10,49,900 രൂപ

VXi: 11,79,900 രൂപ

ZXi: 13,56,900 രൂപ

ZXi (O): 14,07,900 രൂപ

ZXi+: 15,23,900 രൂപ

ZXi+ (O): 15,81,900 രൂപ

1.5L NA സ്മാർട്ട് ഹൈബ്രിഡ് (പെട്രോൾ) - 6AT

VXi: 13,35,900 രൂപ

ZXi: 15,12,900 രൂപ

ZXi (O): 15,63,900 രൂപ

ZXi+: 17,18,900 രൂപ

ZXi+ (O): 17,76,900 രൂപ

1.5L NA സ്മാർട്ട് ഹൈബ്രിഡ് (പെട്രോൾ) - ആള്‍ ഗ്രിപ്പ് സെലക്ട് 6AT)

ZXi+: 18,63,900 രൂപ

ZXi+ (O): 19,21,900 രൂപ

സ്ട്രോങ്- ഹൈബ്രിഡ് (ഇ-സിവിടി)

VXi: 16,37,900 രൂപ

ZXi: 17,79,900 രൂപ

ZXi (O): 18,38,900 രൂപ

ZXi+: 19,46,900 രൂപ

ZXi+ (O): 19,98,900 രൂപ

1.5L NA പെട്രോൾ എസ്-സിഎന്‍ജി - 5MT

LXi: 11,49,900 രൂപ

VXi: 12,79,900 രൂപ

ZXi: 14,56,900 രൂപ

SCROLL FOR NEXT