ഗ്രേസും കുടുംബവും സ്വന്തമാക്കിയ കാറിനൊപ്പം Source: News Malayalam 24x7
AUTO

വിൻസൺ ഗോമസിൻ്റെ ഫോൺ നമ്പർ ഇനി കാട്ടാക്കടയിലെ കാർ നമ്പർ; ലക്ഷങ്ങളെറിഞ്ഞ് '2255' സ്വന്തമാക്കി മലയിൻകീഴ് സ്വദേശി

കാട്ടാക്കട മോട്ടോർ വാഹന വകുപ്പിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേല തുകയാണിത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് എൺപത്തിയാറിൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ്‌ സിനിമ രാജാവിൻ്റെ മകനിലെ എക്കാലത്തെയും ഫേമസായ ഒരു ഡയലോഗുണ്ട്. മോഹൻലാൽ കഥാപാത്രം വിൻസൺ ഗോമസിൻ്റെ "മൈ ഫോൺ നമ്പർ ഈസ് 2255" എന്ന ഡയലോഗ്. മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത വിൻസൺ ഗോമസിന്റെ ഫോൺ നമ്പർ എന്നാൽ ഇനി കാട്ടാക്കടയിലെ കാർ നമ്പർ കൂടിയാണ്.

ലക്ഷങ്ങൾ ചെലവാക്കിയാണ് മലയിൻകീഴ് സ്വദേശി ഗ്രേസ് മോഹനമ്പർ സ്വന്തമാക്കിയിരിക്കുന്നത്. തൻ്റെ ഇരട്ട മക്കളുടെ അഞ്ചാം പിറന്നാൾ ദിനത്തിലാണ് ഗ്രേസ് വാഹന രജിസ്ട്രേഷൻ നടത്തിയത്. ഗ്രേസ് KL 74 F 2255 എന്ന നമ്പർ ലേലത്തിൽ പിടിച്ചത് നാല് ലക്ഷത്തി മുപ്പത്തിഎണ്ണായിരം രൂപയ്ക്കാണ്. കാരയ്ക്കമണ്ഡപത്തെ വാഹന ഷോറൂമിൽ നിന്നും വാങ്ങിയ ഹ്യുണ്ടായി ഐ 10 കാറിനാണ് ഗ്രേസ് ഈ രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കിയത്. കാട്ടാക്കട മോട്ടോർ വാഹന വകുപ്പിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേല തുകയാണിത്.

മോഹൻലാൽ ആരാധകനായതിനാലല്ല, എന്നാൽ സ്വാഭാവികമായി നമ്പറിൽ തോന്നിയ കൗതുകം കൊണ്ടാണ് നമ്പറിന് വേണ്ടി അപ്ലൈ ചെയ്തതെന്ന് ഗ്രേസും കുടുംബവും പറയുന്നു.

SCROLL FOR NEXT