റെനോ ട്രൈബർ 
AUTO

നാല് വേരിയന്റുകള്‍,ഒതുങ്ങുന്ന വില; അറിയാം പുതിയ റെനോ ട്രൈബറിന്റെ ഫീച്ചറുകൾ

റെനോയുടെ ആദ്യ മോഡലിന്റെ ലോഞ്ചിന് ആറ് വര്‍ഷം തികയുന്ന വേളിയിലാണ് പുതിയ മോഡല്‍ കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

റെനോ ട്രൈബര്‍ ഫേസ്‌ലിഫ്റ്റ് എംപിവി ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. റെനോയുടെ ആദ്യ മോഡലിന്റെ ലോഞ്ചിന് ആറ് വര്‍ഷം തികയുന്ന വേളിയിലാണ് പുതിയ മോഡല്‍ കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്.

പുതിയ മോഡല്‍ മാര്‍ക്കറ്റിലേക്കെത്തുമ്പോള്‍ പ്രത്യേകതകളും വിലയും അടക്കമുള്ള എല്ലാ കാര്യങ്ങളും പ്രതീക്ഷിച്ചിരിക്കുകയാണ് വാഹന പ്രേമികള്‍. 6.29 ലക്ഷം രൂപ- 8.64 ലക്ഷം രൂപ വരെയാണ് കാറിന്റെ വില. ഇന്ത്യന്‍ മാര്‍ക്കറ്റിലെ ഏറ്റവും അഫോര്‍ഡബിള്‍ ആയി വാങ്ങാനാവുന്ന എംപിവിയാണ് റെനോ. നാല് വേരിയന്റുകളാണ് പുതിയ മോഡലില്‍ വരുന്നത്. ഒതന്റിക്, എവലൂഷന്‍, ടെക്‌നോ, ഇമോഷന്‍ എന്നിങ്ങനെയാണ് വേരിയന്റുകള്‍. നാല് വേരിയന്റുകളിലും 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭ്യമാണ്. മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയോടെയാണ് കാര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

റെനോ ട്രൈബര്‍ ഫേസ് ലിഫ്റ്റ്: ഒതന്റിക്

ബേസ് മോഡലായ ഒതന്റിക്കിന് 6,29,995 രൂപയാണ് എക്‌സ് ഷോറൂം വില. രണ്ടാം നിരയിലെ സീറ്റുകള്‍ ചരിക്കാനും കിടക്കാനും മടക്കാനും സാധിക്കും. എടുത്തുമാറ്റാന്‍ കഴിയുന്ന വിധമാണ് മൂന്നാം നിരയിലെ ഈസി ഫിറ്റ് സീറ്റുകള്‍. രണ്ട് സൈഡിലുമായി വരുന്ന എയര്‍ ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗ് തുടങ്ങി മറ്റു നിരവധി ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

റെനോ ട്രൈബര്‍ ഫേസ് ലിഫ്റ്റ്: എവലൂഷന്‍

എവലൂഷനില്‍ 20-32 സെന്റിമീറ്റര്‍ നീളമുള്ള, ഫ്‌ളോട്ടിങ് ടച്ച് സ്‌ക്രീനോടു കൂടിയ ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. റിയര്‍ ക്യാമറ, പിന്നിലെ രണ്ടാം നിരയിലും മൂന്നാം നിരയിലുമായി സ്വതന്ത്രമായി എസി വെന്റുകള്‍ എന്നിവയും എവലൂഷന്റെ പ്രത്യേകതയാണ്. 7,24,995 രൂപയാണ് എംപിവിയുടെ പ്രാരംഭ വില.

റെനോ ട്രൈബര്‍ ഫേസ് ലിഫ്റ്റ്: ടെക്‌നോ

7,99,995 രൂപയാണ് റെനോ ട്രൈബര്‍ ഫേസ് ലിഫ്റ്റ് ടെക്‌നോയുടെ പ്രാരംഭവില. കൂള്‍ഡ് സെന്റര്‍ കണ്‍സോളും 50 കിലോ ഗ്രാം വരെ ഭാരം താങ്ങാവുന്ന തരത്തിലുള്ള റൂഫ് റെയില്‍സും എല്‍ഇഡി ടെയില്‍ ലാംപുമടക്കമുള്ള പ്രത്യേകതകളും കാറിനുണ്ട്.

റെനോ ട്രൈബര്‍ ഫേസ് ലിഫ്റ്റ്: ഇമോഷന്‍

ഓട്ടോ ഹെഡ്‌ലാംപ്, ക്രൂയിസ് കണ്‍ട്രോള്‍, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, റെയിന്‍ സെന്‍സിങ് വൈപറുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ റെനോ ഇമോഷന് നല്‍കിയിരിക്കുന്നു. ട്രൈബര്‍ ലൈന്‍ അപ്പില്‍ എഎംടി ഗിയര്‍ബോക്‌സ് നല്‍കിയിട്ടുള്ള ഏക വേരിയന്റ് ഇമോഷനാണ്. റെനോ ട്രൈബര്‍ ഇമോഷന്റെ വില ആരംഭിക്കുന്നത് 8,64,995 രൂപയാണ്.

SCROLL FOR NEXT