വാഹന വിപണിയിലെ ഹ്യുണ്ടായ് ക്രെറ്റയുടെ അധിപത്യത്തെ വെല്ലുവിളിക്കാൻ ടാറ്റയും മാരുതിയും എത്തുന്നുണ്ട്. പുതു മോഡലുകളായ ടാറ്റ സിയറയും മാരുതി സുസുക്കി എസ്‌ക്യുഡോയുമാണ് ക്രെറ്റയുടെ നെഞ്ചിടിപ്പ് ഉയർത്താൻ അവതരിക്കുന്ന പുതി മോഡലുകൾ. രാജ്യത്തെ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കാനാണ് ഇരു മോഡലുകളും എത്തുന്നത്.
സുസുക്കി എസ്‌ക്യുഡോ
മാരുതി എസ്‌ക്യുഡോയുടെ ഔദ്യോഗിക വില പ്രഖ്യാപനം സെപ്റ്റംബർ മൂന്നിന് നടക്കും. മാരുതി മിഡ്‌സൈസ് എസ്‌യുവിക്ക് ലോഞ്ച് സമയത്ത് പുതിയൊരു പേര് നൽകാനും കമ്പനി ആലോചിക്കുന്നുണ്ട്. ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള മാരുതിയുടെ അരീന പോർട്ട്‌ഫോളിയോയിലെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായിരിക്കും ഇത്. എന്നാൽ ലെവൽ 2 എഡിഎഎസ്, ഡോൾബി അറ്റ്‌മോസ് ടെക്, ഒരു പവർഡ് ടെയിൽഗേറ്റ്, ഫോർ വീൽ ഡ്രൈവ് സിസ്റ്റം തുടങ്ങിയവ ഉൾപ്പെടെ നിരവധി സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകൾ ഇതിലുണ്ട്.
അണ്ടർബോഡി സിഎൻജി കിറ്റ് ഉൾക്കൊള്ളുന്ന ആദ്യത്തെ മാരുതി സുസുക്കി കാർ കൂടിയായിരിക്കും എസ്‌ക്യുഡോ. മാരുതി ഗ്രാൻഡ് വിറ്റാരയുമായി എസ്ക്യൂഡോ പവർട്രെയിനുകൾ പങ്കിടാൻ സാധ്യതയുണ്ട്. അതായത്, 103 ബിഎച്ച്പി, 1.5 ലിറ്റർ പെട്രോൾ, 116 ബിഎച്ച്പി, 1.5 ലിറ്റർ ആറ്റ്കിൻസൺ സൈക്കിൾ പെട്രോൾ ഹൈബ്രിഡ്, സിഎൻജി എഞ്ചിൻ ഓപ്ഷനുകളിൽ ഇത് വരും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാകും.
ടാറ്റ, സിയേറ
പുത്തന്‍ മാറ്റങ്ങളുമായി സിയേറ എസ്‌യുവി വീണ്ടും നിരത്തിലിറക്കാനൊരുങ്ങുകയാണ് ടാറ്റ. പ്രീമിയം ഇന്റീരിയറുമായി വീണ്ടും വിപണിയില്‍ എത്തുന്ന സിയേറ ഇലക്ട്രിക്, പെട്രോള്‍, ഡീസല്‍ എന്നീ വേരിയന്റുകളിലാണ് എത്തുക. ഓട്ടോമാറ്റിക് മാനുവല്‍ ഗിയര്‍ ബോക്‌സ് ഓപ്ഷനുകളും ലഭ്യമാകും. 1.5 ലിറ്റര്‍ പെട്രോള്‍, 2.0 ഡീസല്‍ എഞ്ചിനുകളാണ് സിയേറക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നത്. ഒന്ന് ടാറ്റ നെക്‌സോണില്‍ നിന്നും 2.0 ലിറ്റര്‍ മള്‍ടിജെറ്റ് എഞ്ചിന്‍ ഹാരിയറില്‍ നിന്നുമായിരിക്കും എന്നാണ് സൂചന. 91 എച്ച്പി കരുത്തും പരമാവധി 186 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ കഴിവുള്ള എന്‍ഞ്ചിനാണത്. ഇലക്ട്രിക് വേരിയന്റിന് വ്യക്തസ്ത ബാറ്ററി ഓപ്ഷന്‍സും നല്‍കിയിട്ടുണ്ട്.
സിയേറ ഇന്റീരിയര്‍
ഹാരിയര്‍ ഇവിക്ക് 'ക്വാഡ് വീല്‍ ഡ്രൈവ്' ടാറ്റ അവതരിപ്പിച്ചിരുന്നു. ഇത് തന്നെ സിയേറയിലും നല്‍കിയേക്കുമെന്നാണ് കരുതുന്നത്. ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയും ഇന്‍ഫോര്‍ട്ടൈന്‍മെന്റിനായി വലിയ ടച്ച് സ്‌ക്രീനും നല്‍കിയിട്ടുണ്ട്. കാറിലെ മൂന്ന് സ്‌ക്രീനുകളും 12.3 ഇഞ്ച് വീതമുണ്ടെന്നും പ്രതീക്ഷിക്കുന്നു. സ്‌ക്രീനിനോട് ചേര്‍ന്ന് ഡാഷ് ബോര്‍ഡുകളില്‍ ഡുവല്‍ ടോണ്‍ ആണ് നല്‍കിയിരിക്കുന്നത്. മുന്‍ഭാഗത്ത് ആംബിയന്റ് ലൈറ്റിങ്ങും നല്‍കിയിട്ടുണ്ട്. സ്റ്റീയറിങ് വീലിന്റെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.
സിയേറ എക്സ്റ്റീരിയര്‍
ബോക്‌സി ഡിസൈനിലാണ് സിയേറ ലോഞ്ച് ചെയ്യുക. ഫുള്‍ വിഡ്ത് എല്‍ഇഡി സ്ട്രിപ്‌സും സീക്വന്‍ഷ്യല്‍ എല്‍ഇഡി ടേര്‍ണ്‍ ഇന്‍ഡിക്കേറ്ററും നല്‍കിയിട്ടുണ്ട്.