ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബഹുരാഷ്ട്ര ഓട്ടോമേറ്റീവ് കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പിബി ബാലാജിയെ സിഇഒയായി നിയമിച്ചു. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ആദ്യ ഇന്ത്യന്‍ സിഇഒ ആയാണ് പിബി ബാലാജി ചുമതലയേല്‍ക്കുന്നത്.
നിലവില്‍ ടാറ്റ മോട്ടോര്‍സ് സിഎഫ്ഒയാണ് ബാലാജി. ജെഎല്‍ആര്‍ 35 വര്‍ഷത്തെ സേവനത്തിന് ശേഷം സിഇഒ സ്ഥാനത്ത് നിന്ന് അഡ്രിയന്‍ മാര്‍ഡെല്‍ പടിയിറങ്ങുന്നതിനോടനുബന്ധിച്ചാണ് ബാലാജിയെ പുതിയ സിഇഒയായി നിയമിച്ചത്.
ഈ വര്‍ഷം നവംബറിലാണ് നിയമനം നിലവില്‍ വരിക. ഓഗസ്റ്റ് നാലിന് നടന്ന ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗത്തിലാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ അടുത്ത സിഇഒയായി ബാലാജിയെ നിയമിക്കുന്നതിന് അംഗീകാരം നല്‍കിയത്.
ബാലാജി നവംബറില്‍ സിഇഒയായി ചുമതലയേറ്റെടുക്കുമെന്നും മാര്‍ഡെല്‍ കോണ്‍ട്രാക്ട് അവസാനിക്കുന്നത് വരെ പിന്തുണച്ചുകൊണ്ട് സേവനം തുടരുമെന്നും കമ്പനി അറിയിച്ചു.
2008ലാണ് ടാറ്റാ മോട്ടോഴ്‌സ് ജെഎല്‍ആര്‍ ഏറ്റെടുത്തത്. ഇതിന് ശേഷം ആദ്യമായാണ് ജെഎല്‍ആറിന് ഒരു ഇന്ത്യക്കാരന്‍ സിഇഒ ആയി എത്തുന്നത്. 2017ലാണ് ബാലാജി ടാറ്റാ മോട്ടോഴ്‌സിന്റെ ഭാഗമാകുന്നത്. ഐഐടി ചെന്നൈയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി ടെക്കും ഐഐഎമ്മില്‍ നിന്ന് മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്.