AUTO

ആകര്‍ഷകമായ ഇന്റീരിയര്‍ മുതല്‍ വാഹനത്തിന്റെ നിറത്തില്‍ വരെയുള്ള പുതുമ; തിയാഗോ ഇവി ഫേസ്‌ലിഫ്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയാം

10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് ആണ് നല്‍കിയിരിക്കുന്നത്. വയര്‍ലെസ് ഫോണ്‍ ചാര്‍ജറും നല്‍കിയിരിക്കുന്നു.

Author : ന്യൂസ് ഡെസ്ക്

പുത്തന്‍ മാറ്റങ്ങളോടെ തിയാഗോ ഇവി വീണ്ടും വിപണിയിലേക്ക് എത്തുകയാണ്. മെയ് 28നാണ് ടാറ്റാ മോട്ടോഴ്‌സ് തിയാഗോ ഐസിഇയും തിയാഗോ ഇവിയും പുത്തന്‍ മാറ്റങ്ങളോടെ വിപണിയിലേക്ക് എത്തിക്കുന്നത്. നിറത്തിലും രൂപത്തിലും ഇന്റീരിയറിലും മാറ്റങ്ങളോടെയാണ് പുതിയ തിയാഗോ ഇവി എത്തുന്നത്. ഇവിയുടെ പ്രത്യേകതകള്‍ നോക്കാം.

ടാറ്റ തിയാഗോ ഇവി: എക്സ്റ്റീരിയര്‍

പഴയ തിയാഗോ ഇവിയെ അപേക്ഷിച്ച് മുന്‍ഭാഗത്താണ് പുതിയ തിയാഗോ ഇവിയില്‍ രൂപമാറ്റം വരുത്തിയിരിക്കുന്നത്. ബംപറിന് ടാറ്റ പഞ്ചുമായി വിദൂര സാദൃശ്യം തോന്നിയേക്കാവുന്ന രീതിയിലാണ് രൂപമാറ്റം. കുറച്ചുകൂടി സ്‌പോര്‍ട്ടീ ലുക്കിലാണ് കാര്‍ നല്‍കിയിരിക്കുന്നത്.

പേസ്റ്റല്‍ ഗ്രീന്‍, പിങ്ക് നിറങ്ങളിലാണ് പുതിയ കാര്‍ ഇറക്കുന്നത്. കൂടുതലായും യുവാക്കളെ ആകര്‍ഷിക്കാനാണ് പേസ്റ്റല്‍ കളറിലേക്കുള്ള മാറ്റമെന്നാണ് കരുതുന്നത്. അപ്‌ഡേറ്റ് ചെയ്ത ഇലക്ട്രിക് ഹാച്ച്ബാക്കിന് പിന്‍ സ്‌പോയിലറും എയറോ-ഒപ്റ്റിമൈസ് ചെയ്ത വീലുകളും ലഭിക്കുന്നു.

എല്‍ഇഡി ഹെഡ്‌ലാംപുകളും ഡേ ടൈം റണ്ണിംഗ് ലാംപ് (ഡിആര്‍എല്‍) കളും നല്‍കിയിട്ടുണ്ട്. ഡുവല്‍ഡോണ്‍ അലോയ് വീലുകളും പിന്നില്‍ വെര്‍ട്ടിക്കല്‍ എല്‍ഇഡി ടെയില്‍ ലാംപുകളും പ്രധാന ആകര്‍ഷണമാണ്.

ടാറ്റ തിയാഗോ ഇവി: ഇന്റീരിയര്‍

ഡുവല്‍ ഡോണ്‍ ഇന്റീരിയര്‍ തീം ആണ് വലിയ പ്രത്യേകത. പിഎന്‍സി ഏസി വെന്റുകളും റിയര്‍ എസി വെന്റുകളും പ്രത്യേകതയാണ്. 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റം മറ്റൊരു പ്രത്യേകതയാണ്. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് ആണ് നല്‍കിയിരിക്കുന്നത്. വയര്‍ലെസ് ഫോണ്‍ ചാര്‍ജറും നല്‍കിയിരിക്കുന്നു. ഈ സെഗ്മെന്റില്‍ ആദ്യമായി 360 ഡിഗ്രി ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടാറ്റ തിയാഗോ ഇവി: ബാറ്ററി

രൂപമാറ്റവും ഇന്റീരിയറിലും വലിയ മാറ്റങ്ങള്‍ കൊണ്ടു വരുമ്പോഴും ബാറ്ററി ബാക്ക് അപ്പില്‍ വലിയ മാറ്റം കൊണ്ടു വരുന്നില്ല. 19.2 കിലോവാട്ട്, 24 കിലോവാട്ട് എന്നീ ഓപ്ഷനുകളില്‍ തന്നെയാകും പുതിയ മോഡലും എത്തുക. ഇവ യഥാക്രമം 223, 293 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ടാറ്റാ മോഡലുകളിലേതിന് സമാനമായി വേഗതയേറയി ചാര്‍ജിങ്ങും ഇതില്‍ പ്രതീക്ഷിക്കാം.

ഏഴ് ലക്ഷം രൂപമുതല്‍ 11.14 ലക്ഷം രൂപവരെയാണ് പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില. ഫേസ് ലിഫ്റ്റിന് വില കൂടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ടാറ്റയുടെ ബാസ് (ബാറ്ററി ആസ് എ സര്‍വീസ്) സ്‌കീം വഴി പ്രാരംഭ വില കുറഞ്ഞേക്കുമെന്നും കരുതന്നു.

SCROLL FOR NEXT