Source: Screengrab
AUTO

ഉത്സവ സീസൺ കളറാവും! കാറുകൾക്ക് കിടിലൻ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്

സെപ്റ്റംബർ 22 മുതലാകും പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക

Author : ന്യൂസ് ഡെസ്ക്

ജിഎസ്ടി പരിഷ്കരണത്തിന് പിന്നാലെ കാറുകൾക്ക് കിടിലൻ ഡിസ്കൗണ്ടുകളുമായി ടാറ്റ മോട്ടോഴ്‌സ്. കാറുകളുടെ വില 1.45 ലക്ഷം രൂപ വരെ കുറയ്ക്കും. ഉത്സവ സീസൺ പ്രമാണിച്ചാണ് സെപ്റ്റംബർ 22 മുതൽ ടാറ്റ പുതിയ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചത്.

വാഹനങ്ങൾ ഉൾപ്പെടെയുള്ള മിക്ക സാധനങ്ങളുടെയും നികുതി നിരക്ക് ജിഎസ്ടി കൗൺസിൽ ഈ ആഴ്ച ആദ്യം കുറച്ചതിന് ദിവസങ്ങൾക്കകമാണ് ടാറ്റയുടെ ഈ പ്രഖ്യാപനം. കാറുകളുടെയും എസ്‌യുവികളുടെയും ജിഎസ്ടിയിൽ അടുത്തിടെ വരുത്തിയ ഇളവിന്റെ മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് മുംബൈ ആസ്ഥാനമായുള്ള ടാറ്റ കമ്പനി അറിയിച്ചു. സെപ്റ്റംബർ 22 മുതലാകും പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്രയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ഓരോ കാറിൻ്റെയും വിലയിൽ വരുന്ന കുറവ് ഇങ്ങനെ...

കാർ - വിലയിലെ കുറവ്

തിയാഗോ - 75,000 വരെ

ടിഗോർ - 80,000 വരെ

ആൽട്രോസ് - 1,10,000 വരെ

പഞ്ച് - 85,000 വരെ

നെക്സോൺ - 1,55,000 വരെ

കർവ് - 65,000 വരെ

ഹാരിയർ - 1,40,000 വരെ

സഫാരി - 1,45,000 വരെ

SCROLL FOR NEXT