ടാറ്റ പഞ്ച്  
AUTO

ടാറ്റ പഞ്ച് സ്വന്തമാക്കിയത് ആറ് ലക്ഷം പേരോ? ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ടാറ്റ മോട്ടോര്‍സ്

2021 ഒക്ടോബറിലാണ് ടാറ്റ പഞ്ച് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. ബ്രാന്‍ഡ് ലൈന്‍അപ്പില്‍ അഫോര്‍ഡബിളായ വാഹനം കൂടിയാണ് ടാറ്റ പഞ്ച്

Author : ന്യൂസ് ഡെസ്ക്

വാഹന പ്രേമികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വാഹനങ്ങളാണ് ടാറ്റയുടേത്. അത് പെട്രോള്‍, ഡീസല്‍, സിഎന്‍ജി വാഹനങ്ങളായാലും ഇലക്ട്രിക് വാഹനങ്ങളായാലും ആളുകളുടെ ഇഷ്ടവാഹനങ്ങളില്‍ ഒന്നാണ് ടാറ്റ. ഇന്ന് നിരത്തിലിറങ്ങുന്ന ഇവികളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങുന്നതും ടാറ്റയുടെ തിയാഗോ ഇവിയും പഞ്ച് ഇവിയുമാണെന്നതും എടുത്തു പറയേണ്ടതാണ്.

സാധാരണക്കാരുടെ വാഹനമായി തിയാഗോയും കുഞ്ഞന്‍ എസ്‌യുവിയായ പഞ്ചും ഇന്ന് മാറി കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയ്ക്കാര്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ തെരഞ്ഞെടുത്തിരുന്നത് മാരുതിയായിരുന്നു. പൊതുവെ സാധാരണക്കാരുടെ വാഹനമായി കണക്കാക്കപ്പെടുന്ന മാരുതിയെ പിന്തള്ളിയാണ് ആ സ്ഥാനം ടാറ്റ മോട്ടോര്‍സ് സ്വന്തമാക്കിയത് എന്നുതും സുവ്യക്തം.

ഇപ്പോഴിതാ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ടാറ്റാ മോട്ടോര്‍സ്. അത് ടാറ്റാ പഞ്ചിന്റെ വില്‍പ്പനയിലൂടെയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്. നാല് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ടാറ്റ പഞ്ച് യൂണിറ്റ് വാങ്ങിയവരുടെ എണ്ണം ആറ് ലക്ഷമായെന്നാണ് കണക്ക്.

2021 ഒക്ടോബറിലാണ് ടാറ്റ പഞ്ച് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. ബ്രാന്‍ഡ് ലൈന്‍അപ്പില്‍ അഫോര്‍ഡബിളായ വാഹനം കൂടിയാണ് ടാറ്റ പഞ്ച്. വില്‍പ്പനയുടെ കാര്യത്തില്‍ മികച്ച പെര്‍ഫോര്‍മന്‍സ് ഉള്ളവരാണ് അവര്‍. 2024ലെ കലണ്ടര്‍ വര്‍ഷത്തിലും രാജ്യത്തെ തന്നെ മികച്ച വില്‍പ്പനയുള്ള മോഡലായി പഞ്ച് മാറിയിരുന്നു.

ഹ്യുണ്ടെ എക്സ്റ്റര്‍ ആണ് പഞ്ചിന്റെ എതിരാളി. 2023ലാണ് എക്സ്റ്റര്‍ ലോഞ്ച് ചെയ്തത്. ദക്ഷിണ കൊറിയന്‍ മൈക്രോ എസ്‌യുവിയായ എക്‌സ്റ്റര്‍ ഇന്ത്യയില്‍ 2023 മുതല്‍ 2025 വരെയുള്ള രണ്ട് വര്‍ഷത്തെ കാലഘട്ടമെടുത്താല്‍ 1.54 ലക്ഷം യൂണിറ്റുകളാണ് വില്‍പ്പന നടന്നത്.

പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നീ മൂന്ന് വേരിയന്റുകളില്‍ പഞ്ച് ലഭ്യമാണ്. ഭാരത് എന്‍സിഎപിയിലും ഗ്ലോബല്‍ എന്‍സിഎപി 5 സ്റ്റാര്‍ റേറ്റിംഗ് തന്നെ പഞ്ചിന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ടാറ്റ മോട്ടോര്‍സിന്റെ മൊത്തം വാഹന വില്‍പ്പനയുടെ 36 ശതമാനവും ടാറ്റ പഞ്ചിന്റെ വില്‍പ്പനയിലൂടെയാണ്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ സബ് കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ 38 ശതമാനം മാര്‍ക്കറ്റ് ഷെയറും പഞ്ച് സ്വന്തമാക്കിയിട്ടുണ്ട്.

വാഹനം സ്വന്തമാക്കുന്നവരുടെ കണക്കെടുത്താല്‍, അതില്‍ ഐസിഇ പഞ്ച് എടുക്കുന്നവരില്‍ 70 ശതമാനം ആളുകളും പുതുതായി വണ്ടി വാങ്ങുന്നവരാണ്. കമ്പനി പറയുന്നത് പ്രകാരം പഞ്ച്. ഇവി വാങ്ങുന്നവരില്‍ 25 ശതമാനം പേര്‍ സ്ത്രീകളാണ്. വാഹനങ്ങുന്നവരില്‍ 24 ശതമാനം പേരും പ്രധാന മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ നിന്നുള്ളവരാണ്. 42 ശതമാനം പേര്‍ ടയര്‍-2 കാറ്റഗറിയില്‍പ്പെടുന്ന നഗരങ്ങളില്‍ താമസിക്കുന്നവരാണ്. 34 ശതമാനം പേര്‍ ചെറു നഗരകേന്ദ്രീകൃത പ്രദേശങ്ങളില്‍ നിന്നും വാഹനമെടുക്കുന്നവരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഹ്യുണ്ടെ എക്സ്റ്റര്‍ പ്രധാനമായും യുവാക്കളെയും ടെക്കികളെയും ലക്ഷ്യം വെച്ചാണ് മാര്‍ക്കറ്റില്‍ ഇറങ്ങിയത്. സണ്‍ റൂഫ്, അഡ്വാന്‍സ്ഡ് കണക്ടഡ് കാര്‍ ടെക്‌നോളജി, ഇന്ത്യയുടെ ആദ്യ ഡുവല്‍ സിലിണ്ടര്‍ സിഎന്‍ജി സെറ്റ്അപ്പ് കാറ്റഗറി എന്നിവയും എക്സ്റ്റര്‍ നല്‍കുന്നു.

SCROLL FOR NEXT