Maruti Suzuki Ertiga  Source; Social Media
AUTO

കുതിപ്പിൽ മാരുതി തന്നെ; ഓഗസ്റ്റിലെ വിൽപ്പനയിൽ ഒന്നാമതെത്തി എർട്ടിഗ

9.12 ലക്ഷം മുതൽ 13.40 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി എർട്ടിഗയുടെ എക്സ്‌ ഷോറൂം വില. ഇപ്പോൾ പുതിയ ചില പരിഷ്കാരങ്ങൾ കൂടി വന്നിരിക്കുന്നു മോഡലുകളിൽ .

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വാഹന പ്രേമികളുടെ മനസിൽ മാരുതിക്കുള്ള സ്ഥാനം അത്ര പെട്ടെന്നൊന്നും മാറുകയില്ല. ഏതു ബജറ്റിലും എക്കാലവും വാഹനങ്ങളുമായി മാരുതി വിപണിയിലുണ്ട്. ഇപ്പോഴിതാ 2025 ഓഗസ്റ്റിൽ വിപണിയിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികിയിൽ ഒന്നാമത് എത്തിയിരിക്കുന്നത് മാരുതി എർട്ടിഗയാണ്.

ഇന്ത്യയിലെ ഈ ജനപ്രിയ 7 സീറ്റർ എംപിവി പിന്നിലാക്കിയത് ഹ്യുണ്ടായി ക്രെറ്റ, ടാറ്റ നെക്‌സോൺ, മാരുതി വാഗൺ ആർ തുടങ്ങിയ പ്രമുഖ മോഡലുകളെയാണ്. കഴിഞ്ഞ മാസം എർട്ടിഗയ്ക്ക് 18,000 ത്തിലധികം ഉപഭോക്താക്കളാണ് എർട്ടിഗ സ്വന്തമാക്കിയത്. അതുപോലെ തന്നെ വാഹന വിപണിയിലെ ടോപ് 10 കാറുകളുടെ പട്ടികയിലും മാരുതി ഇടം നേടിയിട്ടുണ്ട്. കമ്പനിയുടെ 8 മോഡലുകൾ പട്ടികയിലുണ്ട്. ഹ്യുണ്ടായിയുടെയും ടാറ്റയുടെയും ഓരോ മോഡലുകൾ വീതം സാന്നിധ്യമറിയിച്ചപ്പോൾ മഹീന്ദ്ര സ്കോർപിയോ പുറത്തായി.

9.12 ലക്ഷം മുതൽ 13.40 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി എർട്ടിഗയുടെ എക്സ്‌ ഷോറൂം വില. ഇപ്പോൾ പുതിയ ചില പരിഷ്കാരങ്ങൾ കൂടി വന്നിരിക്കുന്നു മോഡലുകളിൽ. രണ്ടാം നിര എസി വെൻ്റുകളുടെ സ്ഥാനം മാറ്റി. സെന്റർ കൺസോളിന് പിന്നിലാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനു പുറമെ, ഒരു മൂന്നാം നിരയും ഉണ്ട്. അവിടെ ഇരിക്കുന്നവർക്ക് ഇപ്പോൾ ബ്ലോവർ നിയന്ത്രണമുള്ള പ്രത്യേക വെന്റുകൾ ലഭിക്കുന്നു. ബ്രാൻഡ് യുഎസ്ബി ടൈപ്പ്-സി പോർട്ടുകളും ചേർത്തിട്ടുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും നിരകളിൽ ഇവ കാണാം. കോസ്മെറ്റിക് മാറ്റങ്ങളെക്കുറിച്ച് പറയുമ്പോൾ, മാരുതി പിൻ സ്‌പോയിലർ പുനർരൂപകൽപ്പന ചെയ്‌തു. പുതിയ സ്‌പോയിലറിന്റെ ഇരുവശത്തും ഭാഗങ്ങൾ ഉയർത്തുക മാത്രമാണ് ഉണ്ടായത്.

2025 എർട്ടിഗയിൽ കോസ്മെറ്റിക് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അർക്കാമിസ് പ്രീമിയം സൗണ്ട് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള MID, കളർ ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് പ്രധാന സവിശേഷതകൾ. സുരക്ഷാ കിറ്റിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ്, EBD, ബ്രേക്ക് അസിസ്റ്റ് എന്നിവയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, സെൻട്രൽ ലോക്കിംഗ് എന്നിവ ഉൾപ്പെടുന്നു.

ടോപ്പ് വേരിയന്റുകളിൽ സുസുക്കി കണക്റ്റ് വഴി നിരവധി കണക്റ്റിവിറ്റി സവിശേഷതകളും ലഭിക്കും. മാരുതി സുസുക്കി എർട്ടിഗയുടെ എഞ്ചിനിൽ മാറ്റമൊന്നുമില്ല. 1.5 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഇതിനുള്ളത്. ഇത് 102 bhp പവറും 136 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇതിൽ സിഎൻജി ഓപ്ഷനും ലഭ്യമാണ്. മൈലേജിന്റെ കാര്യത്തിൽ, ഇത് പെട്രോളിൽ 20.51 Km/L ഉം CNGയിൽ ഏകദേശം 26.11 Km/Kg ഉം മൈലേജ് നൽകുന്നു.

SCROLL FOR NEXT