AUTO

പരമാവധി ഏഴുലക്ഷം, ക്ലച്ച്, ഗിയർ ചേഞ്ച് പ്രശ്നമില്ല... ഇ കാറുകൾ പരിഗണിച്ചാലോ?

ബജറ്റ് ഫ്രണ്ട്ലി ആയ അഞ്ച് ഓട്ടോമാറ്റിക് കാറുകളുടെ ഓപ്ഷൻ ഇന്ന് വിപണിയിലുണ്ട്

Author : ന്യൂസ് ഡെസ്ക്

കാറ് വാങ്ങുക എന്നത് ഇന്ന് ആഡംബരമല്ല മറിച്ച് ആവശ്യമാണ്. എന്നാൽ തിരക്കുള്ള റോഡുകൾ ഓർത്താൽ പലരും മടിക്കും. ഗതാഗതക്കുരുക്കിൽ ക്ലച്ച് ചവിട്ടി, ഗിയർമാറ്റി ഓർക്കുമ്പോൾ തന്നെ ടെൻഷനാകും. ഇനിയിപ്പോ അതൊന്നും വേണ്ടാത്ത ഓട്ടോ മാറ്റിക് വാഹനങ്ങൾ പരിഗണിച്ചാലോ വിലയാകും വില്ലൻ.ബജറ്റ് ഫ്രണ്ട്ലി ആയ അഞ്ച് ഓട്ടോമാറ്റിക് കാറുകളുടെ ഓപ്ഷൻ ഇന്ന് വിപണിയിലുണ്ട്. പരമാവധി ഏഴുലക്ഷം വിലവരുന്ന അഞ്ചോളം മോഡലുകളെ പരിചയപ്പെടാം.

റെനോ കൈഗർ

ബജറ്റ് എസ്‌യുവി വിഭാഗത്തിൽ അറിയപ്പെടുന്ന മോഡൽ. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനൊപ്പം എഎംടി ഓപ്ഷനും 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനൊപ്പം CVT ഓട്ടോമാറ്റിക് ഗിയർബോക്സും അടങ്ങിയ റെനോ കൈഗർ. പ്രാരംഭ എക്‌സ്-ഷോറൂം വില ഏകദേശം 6.99 ലക്ഷം.

ഹ്യുണ്ടായി എക്സ്റ്റർ

ഇന്ത്യയിലെ ഒരു ജനപ്രിയ മൈക്രോ-എസ്‌യുവി . .2 ലിറ്റർ പെട്രോൾ, സി.എൻ.ജി (CNG) എഞ്ചിനുകളിൽ ഇത് ലഭ്യമാണ്. 6 എയർബാഗുകൾ ഇതിൽ സ്റ്റാൻഡേർഡാണ്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനോടൊപ്പം AMT ഗിയർബോക്സ് ലഭ്യമാണ്. ആധുനിക ഡിസൈൻ, മികച്ച സുരക്ഷാ സംവിധാനങ്ങൾ, പ്രീമിയം ഫീച്ചറുകൾ ഇതിലുണ്ട്. വില ഏകദേശം 5.81 ലക്ഷം രൂപ മുതൽ 10.76 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം).

നിസാൻ മാഗ്നൈറ്റ്

ഇന്ത്യയിലെ കോംപാക്റ്റ് എസ്‌യുവി വിപണിയിലെ ജനപ്രിയ വാഹനമാണ് നിസ്സാൻ മാഗ്നൈറ്റ് . ടാറ്റ പഞ്ച് (Tata Punch), മാരുതി ഫ്രോങ്ക്സ് (Maruti Fronx) എന്നിവയാണ് ഇതിന്റെ പ്രധാന എതിരാളികൾ. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനൊപ്പം EZ-Shift AMT ഗിയർബോക്സും 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനൊപ്പം CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭ്യമാണ്. 6.24- 6.80 ലക്ഷം റേഞ്ച് മുതൽ ആരംഭിക്കുന്ന ഈ വാഹനം മികച്ച ഫീച്ചറുകളും ആകർഷകമായ വിലയും കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുന്നു.

ടാറ്റ ടിഗോർ

ഹാച്ച്ബാക്കിന് പകരം സെഡാൻ ആണ് നിങ്ങൾക്ക് താൽപര്യം എങ്കിൽ ടാറ്റ ടിഗോർ പരിഗണിക്കാം. 1.2 ലിറ്റർ പെട്രോൾ, CNG എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം AMT ഗിയർബോക്സും. വിശാലമായ ബൂട്ട് സ്പേസും സുഖപ്രദമായ ക്യാബിനും. ഫാമിലി ട്രിപ്പുകൾക്ക് അനുയോജ്യമായ ഒന്ന്. ₹6.8 ലക്ഷം മുതലാണ് വില തുടങ്ങുന്നത്.

ടാറ്റ ടിയാഗോ

സുരക്ഷിതമായ ഡ്രൈവിംഗിന് അനുയോജ്യമായ ചെറിയ കാറെന്ന നിലയിൽ ഇന്ന് ജനപ്രിയ മോഡലുകളിലൊന്നാണ് ടാറ്റ ടിയാഗോ. പെട്രോൾ, സിഎൻജി (CNG), ഇലക്ട്രിക് (EV) ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ഇതിന്റെ വില 4.69 ലക്ഷം രൂപയിൽ തുടങ്ങി 9.49 ലക്ഷം രൂപ വരെ വിലയിൽ ലഭ്യമാണ്.

SCROLL FOR NEXT