പുതിയ റൈഡർ ഓപ്ഷൻ അവതരിപ്പിച്ച് ഊബർ Source: Uber
AUTO

വനിതാ യാത്രക്കാർക്ക് ഇനി വനിതാ ഡ്രൈവർമാരെ തെരഞ്ഞെടുക്കാം; സൗദിയിൽ പുതിയ റൈഡർ ഓപ്ഷൻ അവതരിപ്പിച്ച് ഊബർ

രാജ്യത്ത് സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കി, ഏഴ് വർഷത്തിന് ശേഷമാണ് ഊബറിൻ്റെ പുതിയ ചുവടുവെപ്പ്.

Author : ന്യൂസ് ഡെസ്ക്

സൗദി അറേബ്യ: രാജ്യത്ത് പുതിയ റൈഡർ ഓപ്ഷൻ അവതരിപ്പിച്ച് ഊബർ. വനിതാ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരെ തെരഞ്ഞെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള റൈഡർ ഓപ്ഷനാണ് ഊബർ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. തൊഴിൽ മേഖലയിലും മൊബിലിറ്റി മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായാണിത്. രാജ്യത്ത് സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കിയതിന് ഏഴ് വർഷത്തിന് ശേഷമാണ് ഊബറിൻ്റെ പുതിയ ചുവടുവെപ്പ്.

വനിതാ യാത്രക്കാർക്ക് സുരക്ഷിതവും സുഖമവുമായി യാത്ര ചെയ്യുന്നതിന് സഹായിക്കുന്ന പുതിയ സംവിധാനത്തിന് 'വിമൻ ഡ്രൈവേഴ്സ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിലൂടെ വനിതാ യാത്രക്കാർക്ക് തങ്ങളുടെ ഡ്രൈവർമായി വനിതകളെ തന്നെ തെരഞ്ഞെടുക്കാനാകും. സ്റ്റാൻഡേർഡ് ഊബർ-എക്സ് സേവനം പോലെയാണ് ഇത് പ്രവർത്തിക്കുന്നത്. വരും ആഴ്ചകളിൽ രാജ്യമെമ്പാടുമുള്ള യാത്രക്കാരിലേക്ക് സംവിധാനം എത്തിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ സംവിധാനമുപയോഗിച്ച് സ്ത്രീകൾക്ക് ഊബർ റിസർവ് ഉപയോഗിച്ച് ആവശ്യമുള്ള സമയത്ത് യാത്രകൾ ബുക്ക് ചെയ്യാനോ 30 മിനിറ്റ് മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാനോ സാധിക്കും.

"കഴിഞ്ഞ വർഷം ഞങ്ങൾ മസാരുക്കി എന്ന പേരിൽ സ്ത്രീകൾക്ക് സാമ്പത്തിക അവസരങ്ങൾ ലഭ്യമാക്കുന്നതിനായി ഒരു പദ്ധതി പ്രഖ്യാപിച്ചു. ഇതുവരെ രാജ്യത്ത് അവിശ്വസനീയമായ പ്രതികരണമാണുണ്ടായത്. സംരംഭത്തിന്റെ ഭാഗമായി, പുതുതായി അവതരിപ്പിച്ച ഈ സംവിധാനം, പ്രാദേശിക സാംസ്കാരിക മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം, ഊബർ ഡ്രൈവർമാരായി സ്ത്രീകൾക്ക് പുതിയ വാതിലുകളും അവസരങ്ങളും തുറക്കും" ഊബർ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ജനറൽ മാനേജറായ അബ്ദെല്ലാത്തീഫ് വേക്ക്ഡ് അറിയിച്ചു.

SCROLL FOR NEXT