Source: Social media
BUSINESS

500 കിലോമീറ്ററിന് 7500, 1500 കിലോമീറ്ററിന് മുകളിൽ 18000; വിമാന നിരക്കുകളിലെ നിയന്ത്രണം ഇങ്ങനെ..

ആഭ്യന്തര യാത്രക്കാരുടെ താൽപര്യാർഥമാണ് ടിക്കറ്റിന് പരിധി നിശ്ചയിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇൻഡിഗോ വിമാന പ്രതിസന്ധിയെ തുടർന്ന് വിമാനക്കമ്പനികൾ വിമാനനിരക്ക് കുത്തനെ ഉയർത്തിയ പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ .ആഭ്യന്തര യാത്രക്കാരുടെ താൽപര്യാർഥമാണ് ടിക്കറ്റിന് പരിധി നിശ്ചയിച്ചത്.

500 കിലോമീറ്റർ വരെ ദൂരമുള്ള യാത്രയ്ക്ക് 7500 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 500 മുതൽ 1000 കി.മീ. വരെയുള്ള യാത്രകൾക്ക് 12000, 1500 വരെ പരമാവധി 15000, 1500 കി.മീ.കൂടുതലുള്ള യാത്രകൾക്ക് 18000 എന്നിങ്ങനെയാണ് ഉത്തരവിൽ പറയുന്ന നിരക്കുകൾ. നിരക്ക് സാധാരണ നിലയിലാവുന്നത് വരെയാണ് നിയന്ത്രണം. എന്നാൽ ബിസിനസ് ക്ലാസ് യാത്രകൾക്ക് ഈ നിരക്ക് നിയന്ത്രണം ബാധകമല്ല.

ഇൻഡിഗോ പ്രതിസന്ധിയെ തുടർന്ന് ആഭ്യന്തര സർവീസുകളുടെ നിരക്ക് വിമാന കമ്പനികൾ കുത്തനെ ഉയർത്തിയിരുന്നു. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ 60000 രൂപയ്ക്ക് മുകളിൽ വരെയെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ നിരക്ക് നിയന്ത്രണ ഉത്തരവ് പുറത്തിറക്കിയത്.

SCROLL FOR NEXT