Image: X  NEWS MALAYALAM 24X7
BUSINESS

1,279 രൂപയ്ക്ക് വിമാന യാത്ര; ഫ്രീഡം സെയില്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഓഫര്‍ പ്രകാരമുള്ള യാത്ര 2024 ഓഗസ്റ്റ് 19 മുതല്‍ 2026 മാര്‍ച്ച് 31 വരെ സാധ്യമാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 'ഫ്രീഡം സെയില്‍' പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10 ഞായറാഴ്ചയായിരുന്നു പ്രഖ്യാപനം. ആഭ്യന്തര, അന്തര്‍ദേശീയ നെറ്റ് വര്‍ക്കിലുടനീളം 1,279 രൂപ മുതല്‍ തുടങ്ങുന്ന 50 ലക്ഷം സീറ്റുകളാണ് എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.

ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് വെറും 1279 രൂപയിലും അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് 4279 രൂപയിലുമാണ് നിരക്കുകള്‍ ആരംഭിക്കുന്നത്.

ഓഗസ്റ്റ് 10 മുതല്‍ www.airindiaexpress.com വഴിയും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മെബൈല്‍ ആപ്പിലൂടെയും വില്‍പന ആരംഭിക്കും. ഓഗസ്റ്റ് 11 മുതല്‍ 15 വരെ എല്ലാ പ്രധാന ബുക്കിംഗ് ചാനലുകളിലും ലഭ്യമാകും.

ഈ ഓഫര്‍ പ്രകാരമുള്ള യാത്ര 2024 ഓഗസ്റ്റ് 19 മുതല്‍ 2026 മാര്‍ച്ച് 31 വരെ സാധ്യമാണ്. ഓണം, ദീപാവലി, ദുര്‍ഗാ പൂജ, ക്രിസ്മസ് ഉള്‍പ്പടെ ഇന്ത്യയിലെ ആവേശകരമായ ഉത്സവ സീസണാണിത്.

ടിക്കറ്റ് നിരക്കുകള്‍ വ്യക്തികത മുന്‍ഗണനകള്‍ക്ക് അനുസൃതമായി തിരഞ്ഞെടുക്കാനുള്ള സൗകര്യവും എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 'എക്സ്പ്രസ് ലൈറ്റ്', സീറോ ചെക്ക്-ഇന്‍ ബാഗേജ് നിരക്കുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

പ്രീമിയം അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് 58 ഇഞ്ച് വരെയുള്ള വ്യവസായ പ്രമുഖ സീറ്റ് പിച്ചുള്ള എയര്‍ലൈനിന്റെ ബിസിനസ് ക്ലാസ് തത്തുല്യമായ 'എക്സ്പ്രസ് ബിസ്' ഇപ്പോള്‍ അതിന്റെ പെട്ടന്നുള്ള വിപുലീകരണത്തിന്റെ ഭാഗമായി അടുത്തിടെ ഉള്‍പ്പെടുത്തിയിട്ടുള്ള 40-ലധികം പുതിയ വിമാനങ്ങളില്‍ ലഭ്യമാണ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 116 വിമാനങ്ങളുടെ വളര്‍ച്ചാനിരക്കുണ്ട്. 38 ആഭ്യന്തര സര്‍വീസുകളും 17 അന്താരാഷ്ട്ര സര്‍വീസുകളും ബന്ധിപ്പിക്കുന്ന 500- ലധികം ദിവസവും സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്നടത്തുന്നുണ്ട്.

SCROLL FOR NEXT