BUSINESS

മിഡില്‍ ഈസ്റ്റില്‍ നിന്ന് ബിഇഎംഎല്ലിന് 5.35 മില്യണ്‍ ഡോളറിന്റെ അധിക കയറ്റുമതി ഓര്‍ഡര്‍

ആധുനിക സാങ്കേതികവിദ്യയുള്ള ഉപകരണങ്ങളാണ് ബിഇഎംഎല്‍ വിതരണം ചെയ്യുന്നത്.

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ ലിമിറ്റഡിന് മിഡില്‍ ഈസ്റ്റില്‍ നിന്ന് 5.35 മില്യണ്‍ യുഎസ് ഡോളറിന്റെ അധിക കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചു.

ഭാരമേറിയ എര്‍ത്ത്മൂവിംഗ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഈ ഓര്‍ഡര്‍, 2026 ഏപ്രിലില്‍ ലഭിച്ച 36.38 മില്യണ്‍ യുഎസ് ഡോളറിന്റെ ഓര്‍ഡറിന്റെ തുടര്‍ച്ചയാണ്.

ഖനന, അടിസ്ഥാന സൗകര്യ വികസന, തന്ത്രപ്രധാന നിര്‍മാണ പദ്ധതികള്‍ക്കായി ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യയുള്ള ഉപകരണങ്ങളാണ് ബിഇഎംഎല്‍ വിതരണം ചെയ്യുന്നത്.

സ്‌പെയര്‍ പാര്‍ട്‌സ്, അറ്റകുറ്റപ്പണി, ലൈഫ്സൈക്കിള്‍ മാനേജ്‌മെന്റ് എന്നിവ ഉള്‍പ്പെടുന്ന സമഗ്ര പരിപാലന സേവനവും കമ്പനി നല്‍കും.ഈ നേട്ടം ബിഇഎംഎല്ലിന്റെ ആഗോള നിലവാരത്തിലുള്ള സാങ്കേതിക മികവിനും മിഡില്‍ ഈസ്റ്റിലെ വിപണിയില്‍ വര്‍ധിച്ചുവരുന്ന വിശ്വാസത്തിനും തെളിവാണെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ശാന്തനു റോയ് പറഞ്ഞു.

ഇന്ത്യയുടെ സ്വദേശി നിര്‍മ്മാണത്തിനും കയറ്റുമതി വളര്‍ച്ചയ്ക്കും ആഗോള വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയും ഈ ഓര്‍ഡര്‍ വീണ്ടും അടിവരയിടുന്നു.

SCROLL FOR NEXT