ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉത്പാദന ശേഷി ശക്തിപ്പെടുത്തുന്നതിനായി BEML ലിമിറ്റഡ് കെജിഎഫ് കോംപ്ലക്‌സില്‍ രണ്ട് പുതിയ ഹൈടെക് പ്രതിരോധ യൂണിറ്റുകള്‍ക്ക് അടിത്തറയിട്ടു. BEML സിഎംഡി ശാന്തനു റോയ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ BEML ലെ ഫങ്ഷണല്‍ ഡയറക്ടര്‍ മാര്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കവചിത റിക്കവറി വാഹനങ്ങള്‍ (ARVs) ഉം അതിന്റെ ആധുനിക പതിപ്പുകളും നിര്‍മിക്കാനാണ് പുതിയ യൂണിറ്റുകള്‍. ഏകീകരിച്ച ലോജിസ്റ്റിക്‌സ് സംവിധാനത്തോടെയുള്ള ഈ സ്മാര്‍ട്ട് ഫാക്ടറികള്‍, വേഗത്തില്‍ ഉല്‍പാദനം പൂര്‍ത്തിയാക്കുന്നതിനും ഗുണനിലവാരമുള്ള അസംബ്ലിക്കും സഹായിക്കും.
ഏകദേശം 100 തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കും. പദ്ധതി 2026 ഒക്ടോബറില്‍ പൂര്‍ത്തിയാകും. MSMEകളെ ഉള്‍പ്പെടുത്തി, പ്രാദേശിക സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രതിരോധ കയറ്റുമതിക്കും ഈ വികസനം ആധാരമായിരിക്കും. കൂടാതെ ചടങ്ങില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒക്യുപേഷണല്‍ ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനവും സിഎംഡി ശാന്തനു റോയ് നിര്‍വഹിച്ചു.