ഡല്‍ഹി: രാജ്യത്തിന് വീണ്ടും അഭിമാനമായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മുന്‍നിര പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ ലിമിറ്റഡ്. ഇഇപിസി (എന്‍ഞ്ചിനീയറിങ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ) ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന 5-ാം ഇഇപിസി ഇന്ത്യ ക്വാളിറ്റി അവാര്‍ഡ് ചടങ്ങില്‍ വച്ച് പിഎസ്‌യു വിഭാഗത്തില്‍ ബിഇഎംഎല്‍ ഗോള്‍ഡ് അവാര്‍ഡ് സ്വന്തമാക്കി.
ബിഇഎംഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശാന്തനു റോയ്, വാണിജ്യ വ്യവസായ മന്ത്രിയായ പീയുഷ് ഗോയലില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചു. ചടങ്ങില്‍ വാണിജ്യ, വ്യവസായം, ഇലക്ട്രോണിക്‌സ് & ഐടി സഹമന്ത്രി ജിതിന്‍ പ്രസാദ, വ്യവസായ രംഗത്തെ പ്രമുഖര്‍ തുടങ്ങിയ നിരവധിപേര്‍ പങ്കെടുത്തു.
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഈ അംഗീകാരം സ്വന്തമാക്കിയത് ഗുണമേന്മ, നവീകരണം, പ്രവര്‍ത്തന മികവ് എന്നിവയില്‍ ബിഇഎംഎല്‍ പുലര്‍ത്തുന്ന ഉറച്ച പ്രതിബദ്ധതയ്ക്ക് തെളിവാണ്.
പ്രതിരോധം, റെയില്‍, എയറോസ്‌പേസ്, ഖനി & നിര്‍മാണ മേഖലകളിലുടനീളം ലോകോത്തര നിലവാരം പുലര്‍ത്തുന്നതിനോടൊപ്പം, ഇന്ത്യയുടെ വളര്‍ച്ചാ യാത്രയില്‍ വിശ്വാസ്യതയുള്ള പങ്കാളിയായി ബിഇഎംഎല്‍ തന്റെ സ്ഥാനം വീണ്ടും ഉറപ്പിച്ചു.