പ്രതീകാത്മക ചിത്രം 
BUSINESS

മുന്നിൽ കൊല്ലം തന്നെ! ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പന; 10 ദിവസത്തിൽ 826.38 കോടിയുടെ കച്ചവടം

കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ഓണക്കാലത്ത് മദ്യ വിൽപനയിൽ റെക്കോർഡ് നേട്ടവുമായി ബിവറേജസ് കോർപ്പറേഷൻ. 826.38 കോടിയുടെ കച്ചവടമാണ് പത്ത് ദിവസത്തിനിടെ നടന്നത്. കൊല്ലം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത്.

കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് 776.82 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടി കൂടുതൽ കച്ചവടമാണ് ഇത്തവണ നടന്നത്. ഉത്രാടദിനത്തില്‍ മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കൊല്ലം ജില്ലയിലാണ്.

ബെവ്കോയുടെ 284 ഔട്ട്ലെറ്റുകളിൽ കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്. 1.46 കോടി രൂപയുടെ മദ്യം കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്നു മാത്രം വിറ്റു. സംസ്ഥാനത്തെ ആറ് ഔട്ട്‌ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റത്. കൊല്ലം കാവനാട് 1.24 കോടി,മലപ്പുറം എടപ്പാളിൽ 1.11 കോടി,ചാലക്കുടിയിൽ 1.7 കോടി, ഇരിങ്ങാലക്കുട 1.3 കോടിയുടെ മദ്യവുമാണ് 10 ദിവസം കൊണ്ട് വിൽപന നടന്നത്. സൂപ്പര്‍ പ്രീമിയം ഷോപ്പുകളിലും റെക്കോര്‍ഡ് വില്‍പ്പന നടന്നു.

ബെവ്കോയിലെ 4,000 ത്തോളം വരുന്ന ജീവനക്കാർക്കും ഇത്തവണ റെക്കോർഡ് ബോണസ് ആണ് നൽകിയത്. സ്ഥിരം ജീവനക്കാർക്ക് 102500 രൂപയായിരുന്നു ബോണസ്. കഴിഞ്ഞവർഷം 95,000 രൂപയായിരുന്നു ബോണസ്. സുരക്ഷാ ജീവനക്കാർക്ക് 12500 രൂപ ബോണസ് ആയി ലഭിക്കും. കടകളിലേയും ഹെഡ്ക്വാർട്ടേഴ്സിലേയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് ഉണ്ട്.

SCROLL FOR NEXT