വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകം  Image: X
BUSINESS

വാണിജ്യ സിലിണ്ടറിന് 51.50 രൂപ കുറഞ്ഞു; പുതിയ വില 1,580 രൂപ

കൊച്ചിയില്‍ 1,587 രുപയാണ് പുതിയ വില

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികള്‍. 19 കിലോ സിലിണ്ടറിന് 51.50 പൈസയാണ് കുറച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി.

കൊച്ചിയില്‍ 1,587 രുപയാണ് പുതിയ വില. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1580 രൂപയാണ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ജുലൈയിലും ഓഗസ്റ്റിലും വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. ഓഗസ്റ്റില്‍ 58.50 രൂപയും ഓഗസ്റ്റില്‍ 33.50 രൂപയുമാണ് കുറച്ചത്.

ജൂണില്‍ 24 രൂപ കുറച്ച് 1723.50 രൂപയായിരുന്നു വില. ഏപ്രിലില്‍ 1,762 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. ഫെബ്രുവരിയില്‍ 7 രൂപയായിരുന്നു കുറച്ചത്. എന്നാല്‍, മാര്‍ച്ച് മാസത്തില്‍ 6 രൂപ വര്‍ധിപ്പിച്ചു.

വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നത് ഹോട്ടലുകള്‍ക്ക് ആശ്വാസമാകും.

അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്. 2025 ഏപ്രില്‍ 8 ന് 50 രൂപ വര്‍ധിപ്പിച്ചതിനു ശേഷം പിന്നീട് മാറ്റമില്ലാതെ തുടരുകയാണ്.

SCROLL FOR NEXT