BUSINESS

Gold Rate| പിടിതരാതെ സ്വര്‍ണം; 760 രൂപ കൂടി, പവന് 63,000 കടന്നു

ഒരു മാസത്തിനിടയില്‍ ഏകദേശം 6000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്

Author : ന്യൂസ് ഡെസ്ക്

പിടിതരാതെ സ്വര്‍ണവില. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് 760 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കേരളത്തില്‍ ഒരു പവന് വില 63,240 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 7905 രൂപയായി.

ഇന്നലെ പവന് 62480 രൂപയായിരുന്ന വിലയാണ് ഒറ്റക്കുതിപ്പിന് 63,000 കടന്നത്. ഒരു ഗ്രാമിന് ഇന്നലെ വില 7810 രൂപയായിരുന്നു. ഫെബ്രുവരി 3 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞവിലയിലായിരുന്നു സ്വര്‍ണ വ്യാപാരം നടന്നത്. പവന് 61,640 രൂപയും ഗ്രാമിന് 7810 രൂപയുമായിരുന്നു വില.

ഫെബ്രുവരി 4 ന് പവന് 840 രൂപയും ഗ്രാമിന് 105 രൂപയും കുറഞ്ഞ് യഥാക്രമം, 62480 രൂപയും 7810 രൂപയുമായി. ഇന്ന് വീണ്ടും വില കുതിച്ചു കയറി.

കഴിഞ്ഞ ഏതാനും നാളുകളായി സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഓഹരി വിപണി ഇടിയുകയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതുമാണ് വില ഉയരാന്‍ കാരണം.

വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വലിയ മാര്‍ജിനിലുള്ള ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് സൂചന. ഒരു മാസത്തിനിടയില്‍ ഏകദേശം 6000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്.

ഈ മാസത്തെ സ്വര്‍ണവില ഇങ്ങനെ :

ഫെബ്രുവരി 1: 61960

ഫെബ്രുവരി 2: 61960

ഫെബ്രുവരി 3: 61,640 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ഫെബ്രുവരി 4: 62480

ഫെബ്രുവരി 5: 63,240 (ഈ മാസത്തെ ഏറ്റവും കൂടിയ വില)

SCROLL FOR NEXT