Image: X
BUSINESS

ആസ്തി 62.7 ലക്ഷം കോടി രൂപ; ഇതൊക്കെ മസ്‌കിന് മാത്രം സാധ്യം

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും മസ്ക് തന്നെ

Author : ന്യൂസ് ഡെസ്ക്

എലോണ്‍ മസ്‌കിന്റെ ആസ്തി 700 ബില്യണ്‍ ഡോളര്‍ (ഏകദേശം 62.7 ലക്ഷം കോടി രൂപ) കടന്നു. ഇത്രയും ആസ്തിയുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയാണ് മസ്‌ക്. ഡെലവെയര്‍ സുപ്രീം കോടതി വിധിയിലൂടെ 2018-ലെ ടെസ്ല പ്രതിഫല പാക്കേജ് പുനഃസ്ഥാപിക്കപ്പെട്ടതോടെയാണ് മസ്‌കിന്റെ ആസ്തി കുത്തനെ കൂടിയത്.

ഇതോടെ, 749 ബില്യണ്‍ ഡോളറായി ആസ്തി വര്‍ധിച്ചതോടെ, ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവിയും മസ്‌കിന്റെ പേരിലായി. ടെസ്ലയുടെ ബോര്‍ഡ് അംഗങ്ങളെ സ്വാധീനിച്ച് മസ്‌ക് അവിഹിതമായി പാക്കേജ് സ്വന്തമാക്കി എന്ന മുന്‍ ഉത്തരവാണ് ഡെലവെയര്‍ സുപ്രീം കോടതി റദ്ദാക്കിയത്.

140 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്റ്റോക്ക് അധിഷ്ഠിത പ്രതിഫലത്തിന് മസ്‌കിന് അര്‍ഹതയുണ്ടെന്നാണ് ഡിസംബര്‍ 20-ന് കോടതി വിധിച്ചത്.

ടെസ്ല ബോര്‍ഡ് അംഗീകരിച്ച പാക്കേജ് തന്നെ ഒരു യുഎസ് എക്‌സിക്യൂട്ടീവിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയായിരുന്നു. എന്നാല്‍ ഇതിനെക്കാള്‍ വലിയ മറ്റൊരു പുതിയ പദ്ധതിക്കും കഴിഞ്ഞ മാസം ടെസ്ല ഷെയര്‍ ഹാള്‍ഡര്‍മാര്‍ അംഗീകാരം നല്‍കി. ഇതിലൂടെ മസ്‌കിന് 1 ട്രില്യണ്‍ ഡോളര്‍ (ഏകദേശം 89.5 ലക്ഷം കോടി രൂപ) അധികമായി ലഭിക്കാന്‍ സാധ്യതയുണ്ട്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ടെസ്ല കടുത്ത ലക്ഷ്യങ്ങള്‍ കൈവരിച്ചാല്‍ മാത്രമേ മസ്‌കിന് ഈ ഒരു ട്രില്യണ്‍ ഡോളര്‍ ലഭിക്കുകയുള്ളൂ. ടെസ്ലയുടെ വിപണി മൂല്യം 1.5 ട്രില്യണ്‍ ഡോളറില്‍ നിന്ന് 8.5 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തണമെന്നതാണ് ഇതില്‍ പ്രധാനം.

നവംബറില്‍ ടെക്‌സാസിലെ ഓസ്റ്റിനില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ 75 ശതമാനം വോട്ടുകളോടെയാണ് ഷെയര്‍ഹോള്‍ഡര്‍മാര്‍ ഈ വമ്പന്‍ തുകയ്ക്ക് അംഗീകാരം നല്‍കിയത്.

SCROLL FOR NEXT