Image: meta generated
BUSINESS

ആശ്വാസം..സ്വർണവില താഴേക്ക്

ഗ്രാമിന് 105 രൂപ കുറഞ്ഞ് 11410 രൂപയായി

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 840 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 91,280 രൂപയിലേക്കെത്തി.ഗ്രാമിന് 105 രൂപ കുറഞ്ഞ് 11410 രൂപയായി.

ഈ മാസം 17ന് പവന് 97,360 രൂപയിലേക്കുയർന്ന ശേഷമാണ് സ്വർണവിലയിൽ വീണ്ടും കുറവ് വന്നത്. ചൊവ്വാഴ്ച രാവിലെ ഈ റെക്കോർഡ് വിലയിലേക്കുയർന്ന സ്വർണത്തിന് പിന്നീട് മൂന്ന് ദിവസത്തിനുള്ളിൽ കുറഞ്ഞത് 6,160 രൂപയാണ്.

ശനിയാഴ്ച സ്വർണവില പവന് 920 രൂപ കൂടിയ ശേഷമാണ് ഇന്ന് വീണ്ടും 92,000 ന് താഴേക്കെത്തിയത്.

സ്വർണത്തിൻ്റെ രാജ്യാന്തര വില, ഇറക്കുമതി തീരുവ, നികുതികൾ എന്നിവയാണ് ഇന്ത്യയിലെ സ്വർണ നിരക്കിനെ സ്വാധീനിക്കുന്നത്.

SCROLL FOR NEXT