BUSINESS

കുതിച്ച് സ്വര്‍ണവില, ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 600 രൂപ; പവന് വീണ്ടും 82,000 കടന്നു

അതേസയമം സ്വര്‍ണ വില ഉയരുന്നത് സ്വര്‍ണവ്യാപാരികള്‍ക്ക് തിരിച്ചടിയാകുന്നുണ്ടെങ്കിലും ഗോള്‍ഡ് ലോണ്‍ സ്ഥാപനങ്ങള്‍ക്ക് വലിയ തരത്തിലുള്ള വര്‍ധനയുണ്ടാക്കിയതായി കാണാം.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. 600 രൂപ വര്‍ധിച്ച് പവന് 82,240 രൂപയായി. ഇന്ന് ഗ്രാിന് 10,280 രൂപയാണ് വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. കിലോഗ്രാമിന് ഒറ്റയടിക്ക് 2000 രൂപയാണ് വര്‍ധിച്ചത്.

നിലവില്‍ ഒരു പവന്‍ സ്വര്‍ണം പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് വാങ്ങാന്‍ ഏകദേശം 88,000 രൂപയോളം വരും. 3 ശതമാനം ജിഎസ്ടി, 3 ശതമാനം പണിക്കൂലി, ചെറിയ ഹോള്‍ മാര്‍ക്കിങ് ചാര്‍ജ് എന്നിവ കണക്കിലെടുത്താണ്. അതേസയമം സ്വര്‍ണ വില ഉയരുന്നത് സ്വര്‍ണവ്യാപാരികള്‍ക്ക് തിരിച്ചടിയാകുന്നുണ്ടെങ്കിലും ഗോള്‍ഡ് ലോണ്‍ സ്ഥാപനങ്ങള്‍ക്ക് വലിയ തരത്തിലുള്ള വര്‍ധനയുണ്ടാക്കിയതായി കാണാം.

സെപ്തംബര്‍ ഒന്നിന് 77640 രൂപയായിരുന്നു സ്വര്‍ണവില. സെപ്തംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില ഇതായിരുന്നു. പിന്നീട് സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തുകയായിരുന്നു. അതായത് 18 ദിവസം കൊണ്ട് പവന് 4000 രൂപയിലധികമാണ് വര്‍ധിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണ വില താഴ്ന്ന് 81,000ത്തിലേക്ക് എത്തുകയായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും വര്‍ധനവ് രേഖപ്പെടുത്തുന്നത്.

SCROLL FOR NEXT