BUSINESS

സ്വർണം ഇനി ലക്ഷപ്രഭു! വില ആദ്യമായി ഒരു ലക്ഷം കടന്നു

ഗ്രാമിന് ഇന്ന് 220 രൂപയാണ് കൂടിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി പവന് ഒരു ലക്ഷം രൂപ കടന്ന് സ്വർണവില. സ്വർണം പവന് 1760 രൂപ കൂടി 1,01,600 രൂപയായിട്ടുണ്ട്. ഗ്രാമിന് 220 രൂപയാണ് കൂടിയത്. 2025ൽ മാത്രം സ്വർണത്തിന് കൂടിയത് 40,000ത്തിലധികം രൂപയാണ്.

യുഎസും വെനസ്വേലയും തമ്മിൽ‌ യുദ്ധമുണ്ടായേക്കുമെന്ന ആശങ്ക ശക്തമായതോടെ ആണ് സ്വർണവില കുതിച്ചുകയറിയത്. യുക്രെയ്ൻ സമാധാന നീക്കം വീണ്ടും പൊളിയുമെന്ന ആശങ്ക കനക്കുന്നതും സ്വർണവില കത്തിക്കയറാൻ വഴിയൊരുക്കി. ക്രൂഡ് ഓയിൽ വിലയിൽ തകർച്ചയും തുടങ്ങിയിട്ടുണ്ട്. എന്നാൽ ഓഹരി വിപണികൾ നേട്ടത്തിൻ്റെ പാതയിലുമാണ്.

ഭൗമ-രാഷ്ട്രീയ സംഘർഷ സാഹചര്യങ്ങളിൽ പൊതുവേ കിട്ടുന്ന സുരക്ഷിത നിക്ഷേപം എന്ന പരിവേഷമാണ് സ്വർണത്തിനും വെള്ളിക്കും കരുത്താകുന്നത്. യുദ്ധമുണ്ടായാൽ അത് ആഗോള സാമ്പത്തിക മേഖല, വ്യാപാര-വാണിജ്യ ഇടപാടുകൾ, ഓഹരി, കടപ്പത്ര, കറൻസി വിപണികൾ എന്നിവയെ തളർത്തും. ഈ സാഹചര്യത്തിൽ‌ സ്വർണം, വെള്ളി ഇടിഎഫുകൾക്ക് ഡിമാൻഡ് വർധിക്കും.

SCROLL FOR NEXT