Source: Meta generated
BUSINESS

സ്വർണവില താഴേക്ക് തന്നെ; ഇന്ന് കുറഞ്ഞത് 1400 രൂപ

ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയിലേക്കെത്തി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഇന്ന് പവന് 1400 രൂപ കുറഞ്ഞ് 88,360 രൂപയിലേക്കെത്തി. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയിലേക്കെത്തി. ബുധനാഴ്ച പവന് 1160 രൂപ ഉയർന്നുവെങ്കിലും ഇന്ന് വീണ്ടും 1400 രൂപ കുറയുകയായിരുന്നു.

കഴിഞ്ഞ നാലുദിവസങ്ങളിലായി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷമായിരുന്നു ഇന്നലെ രണ്ടു തവണയായി വില ഉയർന്നത്. പവൻ വില 70000 വരെ കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

SCROLL FOR NEXT