റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില. പവന് 75,000 രൂപ കടന്നു. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 95 രൂപ വര്‍ധിച്ച് 9,380 രൂപയായി. പവന് 760 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില 750,40 രൂപയിലേക്കെത്തി. ഒരാഴ്ചയ്ക്കിടെയിലെ ഏറ്റവും വലിയ വര്‍ധനവാണിത്.
ആറ് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 2200 രൂപയാണ് വര്‍ധിച്ചത്. 40 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഇടുന്നത്.
ജൂണ്‍ 14നായിരുന്നു സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയത്. അന്നത്തെ റെക്കോര്‍ഡ് 74,560 രൂപയായിരുന്നു. ഈ റെക്കോര്‍ഡാണ് ഇന്ന് മറികടന്നിരിക്കുന്നത്.
അതേസമയം അന്താരാഷ്ട്ര സ്വര്‍ണവില 3427 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.40 ശതമാനവുമായി. 24 കാരറ്റ് സ്വര്‍ണ കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലെത്തി.
വെള്ളിയുടെ വിലയും ഇന്ന് വര്‍ധിച്ചു. വെള്ളിയ്ക്ക് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 125 രൂപയിലെത്തി.