സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ Source: Meta AI
BUSINESS

എൻ്റെ പൊന്നേ... എങ്ങോട്ടാ ഈ പോക്ക്? സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ

ഓണം, വിവാഹം സീസണിലെ സ്വർണവിലയിലെ കുതിപ്പ് ഉപഭോക്താക്കളെയും വ്യാപാരികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് വീണ്ടും സ്വർണവില സർവകാല റെക്കോർഡിൽ. ഇന്ന് ഗ്രാമിന് 70 രൂപയുടെയും പവന് 560 രൂപയുടെയും വർധനവാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന് 9470 രൂപയും പവന് 75,760 രൂപയുമായി വില. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നലത്തെ വില 75,200 രൂപയായിരുന്നു. ഇന്ന് രാവിലെ അന്താരാഷ്ട്ര സ്വർണവില 3382 ഡോളർ ആയിരുന്നു.

ഈ വർഷം ആദ്യം മുതൽ വലിയ വിലവർധനവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്. ജനുവരിയിൽ 60,000 കടന്ന സ്വർണവില, ഏഴ് മാസത്തിനിപ്പുറം 75,760 രൂപയുമായി വൻ കുതിപ്പാണ് തുടരുന്നത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയിൽ സ്വർണവില കുതിക്കുന്നത്. ഓണം, വിവാഹം സീസണിലെ സ്വർണവിലയിലെ കുതിപ്പ് ഉപഭോക്താക്കളെയും വ്യാപാരികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 127 രൂപയും ഒരു കിലോഗ്രാമിന് 1,27,000 രൂപയുമാണ് വില.

SCROLL FOR NEXT