BUSINESS

വീണ്ടും ഉയർന്ന് സ്വർണ വില; പവന് കൂടിയത് 600 രൂപ

ഗ്രാമിന് 75 രൂപ കൂടി 6425 രൂപയായി

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ സ്വർണ വിലയിൽ വർധനവ്. ഇന്ന് പവന് 600 രൂപ കൂടി സ്വർണവില 51400 രൂപയായി. ഗ്രാമിന് 75 രൂപ കൂടി 6425 രൂപയായി.

ഇന്നലെ പവന് 320 രൂപ കുറഞ്ഞ് ഒരു പവന് 50,800 രൂപയായിരുന്നു വില. ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം 17 ന് സ്വർണവില 55,000 രൂപയിലെത്തിയിരുന്നു. കേന്ദ്രബജറ്റ് പ്രഖ്യാപനത്തിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ വിലയിൽ ഇടിവുണ്ടാവുകയായിരുന്നു. എന്നാൽ സ്വർണവില വീണ്ടും ഉയരുകയാണ്. 

SCROLL FOR NEXT