പ്രതീകാത്മക ചിത്രം 
BUSINESS

സ്വർണവില വീണ്ടും ഉയർന്നു; രണ്ട് ദിവസത്തിനിടെ പവന് കൂടിയത് 1040 രൂപ

ഒരു ഗ്രാം സ്വർണത്തിന് 50 രൂപ ഉയർന്ന് 6,450 രൂപയായി

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കൂടിയത്. ഇതോടെ വിപണി വില 51600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ ഉയർന്ന് 6,450 രൂപയായി.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് 1040 രൂപയും ഗ്രാമിന് 130 രൂപയുമാണ് കൂടിയത്. ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5340 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരന്നു.

അതേസമയം, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയിലെ സ്വർണത്തിൻ്റെ ഉപയോഗം അഞ്ച് ശതമാനം ഇടിഞ്ഞ് 149.7 ടണ്ണിലെത്തിയെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 158.1 ടണ്ണായിരുന്നു ഉപയോഗം. ജൂണ്‍ 30 വരെയുള്ള കാലയളവില്‍ സ്വര്‍ണ വില മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനമാണ് ഉയര്‍ന്നത്.

SCROLL FOR NEXT