തിരുവനന്തപുരം: സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില. സർവകാല റെക്കോർഡിലാണ് സ്വർണവില നിലവിലുള്ളത്.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,300 രൂപയും പവന് 98,400 രൂപയുമാണ് ഇന്നത്തെ നിരക്ക്. റെക്കോര്‍ഡ് നിരക്കാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വർണവില നിരക്ക് 4294 ഡോളറും രൂപയുടെ വിനിമയ നിരക്ക് 90. 35 മായതാണ് സ്വർണവില കത്തിക്കയറാൻ കാരണമായത്. ഒക്ടോബർ 17ൻ്റെ റെക്കോർഡ് ആണ് ഇന്ന് ഉച്ചയ്ക്ക് ശേഷം മറികടന്നത്.
കനം കുറഞ്ഞ സ്വര്‍ണാഭരണം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,115 രൂപയും പവന് 80,920 രൂപയുമാണ്. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,875 രൂപയും പവന് 63,000 രൂപയുമാണ്. 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,080 രൂപയും പവന് 40,640 രൂപയുമാണ്.
സില്‍വറിനും വില കത്തിക്കയറുകയാണ് ഒരു ഗ്രാമിന് 203 രൂപയാണ്. 10 ഗ്രാമിന് 2,030 രൂപയാണ് ഇന്നത്തെ നിരക്ക്.