എഫ്‌ഡി, സേവിങ്സ് നിരക്കുകൾ വീണ്ടും കുറച്ച് എച്ച്ഡിഎഫ്‌സി Source: Facebook
BUSINESS

സേവിങ്സ്, എഫ്‌ഡി പലിശ നിരക്കുകൾ വീണ്ടും കുറച്ച് എച്ച്ഡിഎഫ്‌സി; മാറ്റങ്ങൾ എന്തൊക്കെ?

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ജൂണിൽ ഇത് രണ്ടാമത്തെ നിരക്കു കുറയ്ക്കലാണ് പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.

Author : ന്യൂസ് ഡെസ്ക്

എഫ്‌ഡി, സേവിങ്സ് നിരക്കുകൾ വീണ്ടും കുറച്ച് എച്ച്ഡിഎഫ്‌സി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ജൂണിൽ രണ്ടാമത്തെ നിരക്ക് കുറയ്ക്കലാണ് പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. 15 മുതൽ 18 മാസത്തിൽ താഴെയുള്ള എഫ്‌ഡി നിരക്കുകൾ 25 ബേസിസ് പോയിൻ്റാണ് കുറച്ചത്. 2025 ജൂൺ 24 മുതൽ സേവിങ്‌സ് അക്കൗണ്ട് പലിശ 2.50% ആയി കുറയ്ക്കുമെന്നും ബാങ്ക് അറിയിച്ചു.

എച്ച്ഡിഎഫ്‌സി ബാങ്ക് 15 മാസത്തെ കാലാവധിയുള്ള എഫ്‌ഡികളുടെ പലിശ നിരക്ക് 18 മാസത്തിൽ താഴെയാക്കി കുറച്ചു. നേരത്തെ, ഈ നിരക്ക് സാധാരണ ഉപഭോക്താക്കൾക്ക് 6.60 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനവും ആയിരുന്നു. പുതിയ തീരുമാനപ്രകാരം ഇത് സാധാരണ ഉപഭോക്താക്കൾക്ക് 6.35 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.85 ശതമാനവുമാണ് ലഭിക്കുക.

18 മാസം മുതൽ 21 മാസത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 2.75% മുതൽ 6.60% വരെയും മുതിർന്ന പൗരന്മാർക്ക് മൂന്ന് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 3.25% മുതൽ 7.10% വരെയും പലിശ നിരക്ക് ബാങ്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എഫ്‌ഡി നിരക്ക് കുറയ്ക്കുന്നതിനൊപ്പം, എല്ലാ സേവിങ്‌സ് എച്ച്ഡിഎഫ്‌സി അക്കൗണ്ടുകളുടെയും പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ രണ്ട് ഘട്ടമായി നിരക്ക് കുറച്ചതിനാൽ, എച്ച്ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്ക് പുതിയ എഫ്‌ഡികളിലും സേവിങ്‌സ് അക്കൗണ്ടുകളിലും ലഭിക്കുന്ന വരുമാനത്തിൽ നേരിയ കുറവ് ഉണ്ടാകും.

SCROLL FOR NEXT