Air India  Image: X
BUSINESS

ടിക്കറ്റ് നിരക്കുകള്‍ കുറച്ചു; സര്‍ക്കാര്‍ ഉത്തരവിനു പിന്നാലെ വിശദീകരണവുമായി എയര്‍ ഇന്ത്യ

നിരക്കുകള്‍ ഇതിനകം തന്നെ പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ച് എയര്‍ ഇന്ത്യ

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തുന്നത് നിയന്ത്രിക്കുന്നതിനായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം (എംഒസിഎ) താല്‍ക്കാലിക പരിധി ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ, ആഭ്യന്തര റൂട്ടുകളിലെ നിരക്കുകള്‍ ഇതിനകം തന്നെ പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ച് എയര്‍ ഇന്ത്യ.

ഡിസംബര്‍ 4 മുതല്‍ എല്ലാ നോണ്‍-സ്റ്റോപ്പ് ആഭ്യന്തര വിമാനങ്ങളിലും ഇക്കണോമി നിരക്കുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മള്‍ട്ടി-സ്റ്റോപ്പ് യാത്രാ പദ്ധതികളിലോ വ്യത്യസ്ത ക്യാബിന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന കോമ്പിനേഷനുകളിലോ ഗണ്യമായി ഉയര്‍ന്ന നിരക്കുകള്‍ കാണിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതിനെ കുറിച്ചും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഇന്‍ഡിഗോ സര്‍വീസ് താറുമാറായത് മുതലെടുത്താണ് മറ്റ് വിമാനക്കമ്പനികള്‍ വന്‍ തുക ടിക്കറ്റിന് ഈടാക്കിയത്. വിമാന സര്‍വീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രധാന ദീര്‍ഘദൂര റൂട്ടുകളില്‍ ഈമാസം 13വരെ റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

SCROLL FOR NEXT