BUSINESS

ഓണത്തിന് ഒരുങ്ങിയിറങ്ങാന്‍ കേരള ദിനേശിന്‍റെ ഷര്‍ട്ട് - മുണ്ട് കോംമ്പോ

കണ്ണൂര്‍ പൊലീസ് മൈതാനിയിലെ ഓണം പവലിയനില്‍ നടന്ന ചടങ്ങില്‍ നടനും സംവിധായകനുമായ മധുപാല്‍ കോംമ്പോ പുറത്തിറക്കി

Author : ന്യൂസ് ഡെസ്ക്


ഓണഘോഷം കളര്‍ഫുള്‍ ആക്കാന്‍ കേരള ദിനേശിന്‍റെ ഓണം സ്പെഷ്യല്‍ ഷര്‍ട്ട് - മുണ്ട് കോംമ്പോ പുറത്തിറക്കി. കണ്ണൂര്‍ പൊലീസ് മൈതാനിയിലെ ഓണം പവലിയനില്‍ നടന്ന ചടങ്ങില്‍ നടനും സംവിധായകനുമായ മധുപാല്‍ കോംമ്പോ പുറത്തിറക്കി. ആരെയും ആകർഷിക്കുന്ന നിറങ്ങളില്‍ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ഇല്ലാതെയാണ് കേരള ദിനേശ് ഷര്‍ട്ടും മുണ്ടും തയാറാക്കിയിരിക്കുന്നത്.

ജനങ്ങൾക്കൊപ്പം എന്നും നിൽക്കുന്ന ദിനേശ്, സാധാരണക്കാർക്കും പ്രാപ്യമായ ഓണാഘോഷം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ദിനേശ് ബാബു പറഞ്ഞു.

ഉദ്ഘാടന പരിപാടിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി.പി. ദിവ്യ, സിനിമ സംവിധായകൻ മനോജ്‌ കാന, ദിനേശ് സെക്രട്ടറി എം.എം. കിഷോർ കുമാർ, മാർക്കറ്റിങ് മാനേജർ എം. സന്തോഷ്‌ കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച് കണ്ണൂർ പൊലീസ് മൈതാനിയില്‍ പ്രവർത്തിക്കുന്ന ദിനേശ് സ്റ്റാളും ശ്രദ്ധനേടുന്നുണ്ട്. ദിനേശ് ഉത്പന്നങ്ങളും ദിനേശിന്റെ ഓണക്കിറ്റും തേടി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്.

SCROLL FOR NEXT